ദുബൈ: നിക്ഷേപകരെ കണ്ടെത്താൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി യു.എ.ഇയ ിലെത്തി. ദുബൈയിൽ നിരവധി പ്രമുഖ ബിസിനസ് നായകരുമായി അദ്ദേഹം ചർച്ച നടത്തി. ബിസിനസ് ലീഡേഴ്സ് േഫാറം, ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ എംബസി എന്നിവയുടെ പിന്തുണയിലാണ് നിക്ഷേപകസംഗമവും ചർച്ചയും ഒരുക്കിയത്.
4200 കോടി ഇന്ത്യൻ രൂപയുടെ നിക്ഷേപം സംബന്ധിച്ച് ധാരണപത്രം ഒപ്പുവെച്ചതായി സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ദുബൈ പോർട്ട് ഫ്രീ ട്രേഡ് വെയർ ഹൗസിങ് സോണിൽ നിക്ഷേപമിറക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആയിരത്തോളം വിദഗ്ധ തൊഴിലാളികൾക്ക് ജോലി നൽകാനും ഇതു സഹായകമാവും.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്, ട്വൻറി 14 ഹോൾഡിങ്സ്, ടേബ്ൾസ് എന്നിവയുടെ മാനേജിങ് ഡയറക്ടർ അദീബ് അഹ്മദ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
തമിഴ്നാട്ടിൽ േഹാസ്പിറ്റാലിറ്റി, റീെട്ടയിൽ മേഖലകളിൽ ഗ്രൂപ് നടത്താനിരിക്കുന്ന പദ്ധതികളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഫിനാൻഷ്യൽ, ബി.പി.ഒ സെൻററുകൾ ആരംഭിക്കുമെന്നും അദീബ് അഹ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.