തലമുണ്ട പ്രവാസി കൂട്ടായ്മ ദുബൈ റാശിദ് പാർക്കിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: എടപ്പാൾ പഞ്ചായത്തിലെ തലമുണ്ട നിവാസികളുടെ കൂട്ടായ്മ ദുബൈ റാശിദ് പാർക്കിൽ ഇഫ്താർ സംഗമം നടത്തി.
നൂറോളം പേർ പങ്കെടുത്തു. ഷറഫു, സുൽഫിക്കർ, റൗഫ്, സിദ്ദീഖ്, ജമാൽ, മിറാഷ്, ഷബീർ, സഹീർ തുടങ്ങിയവർ നേതൃത്വം നൽകി. ഗഫൂർ, സക്കീർ ഹുസ്സൈൻ, ഹിഫ്സുറഹ്മാൻ, സുൽഫീഖർ, റൗഫ്, ഷബീർ, നാസർ സർദാർ തുടങ്ങിയവർ സംസാരിച്ചു. വർത്തമാന കാലത്ത് നാട്ടിൽ വ്യാപിക്കുന്ന ലഹരി ഉപയോഗത്തിൽ കൂട്ടായ്മ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഇത്തരം ചേർത്തുപിടിക്കലുകൾക്ക് നാട്ടിലും ഇവിടെയും ഏറെ പ്രസക്തിയുണ്ടെന്നും സംഗമം വിലയിരുത്തി.
ഇത്തരം പരിപാടികളുമായി കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടുപോകാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.