ദുബൈ: പ്രവാസത്തിനിടയിൽ മൃതിയടയുന്നവരെ നാട്ടിലെത്തിക്കാൻ നോർക്കയുടെ സഹായം ലഭി ക്കുമെന്ന കേരള ബജറ്റിലെ പരാമർശം പ്രവാസി ഫോറം വർക്ക സംഘടിപ്പിച്ച ടേബിൾ ടോക്കിൽ ചർ ച്ച ചെയ്തു. യു.എ.ഇയിലോ മറ്റു വിദേശ രാജ്യങ്ങളിലോ നോർക്കക്ക് ഓഫീസോ, ഉദ്യോഗസ്ഥനോ ഇല്ലാതെ ഇത്തരം പ്രഖ്യാപനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നതിൽ ആശങ്ക ഉയർന്നു. ബജറ്റിൽ പ്രഖ്യാപിച്ച തുക യഥാർത്ഥ ചിലവിെൻറ പകുതിപോലും ആവില്ല. എംബസി/ കോൺസുലേറ്റുകളുമായി സഹകരിച്ചോ, അല്ലെങ്കിൽ ഓഫീസ് സംവിധാനം ഉള്ള അസോസിയേഷനുകളുമായി സഹകരിച്ചോ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കിയാലേ ഈ പ്രഖ്യാപനം പ്രവർത്തികമാവൂ.
കഴിഞ്ഞ ദിവസം വർക്ക യൂണിറ്റി സെൻററിൽ പ്രവാസി ഫോറം പ്രസിഡൻറ് മുഹമ്മദ് നിഷാദിെൻറ അധ്യക്ഷതയിൽ നടന്ന ടേബിൾ ടോക്ക് പ്രവാസി റാഷിദിയ പ്രസിഡൻറ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹം പാസിെൻറ യു.എ.ഇ ചീഫ് കോഡിനേറ്ററും ഷാർജ ഇന്ത്യൻ അസോസിയേഷൻ ലീഗൽ സെൽ ലീഡറുമായ ഈസ അനീസ് ചർച്ചക്ക് നേതൃത്വം നൽകി. സദസ്യരുടെ അന്വേഷണങ്ങൾക്ക് ഹംപാസ് പ്രവർത്തകരായ അലി മുഹമ്മദ്, നിഷാജ് എന്നിവർ മറുപടി നൽകി. വർക്ക പ്രവാസി ഫോറം സെക്രട്ടറി മുഹമ്മദ് നസീർ തിരൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.