ഷാര്‍ജ: കാലഹരണപ്പെട്ടതും ഗുണനിലവാരം കുറഞ്ഞതുമായ പാചക വാതക സിലിണ്ടറുകള്‍ ഉപയ ോഗിച്ച് പാചകവാതകം കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കണമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്. പോയവര്‍ഷം നടത്തിയ പരിശോധനയില്‍ മുവായിരത്തോളെ കാലഹരണപ്പെട്ട സിലിണ്ടറുകളാണ് അനധികൃത കമ്പനികളില്‍ നിന്ന് അധികൃതര്‍ പിടിച്ചെ ടുത്തത്. അംഗീകൃത കമ്പനികള്‍ ഒഴിവാക്കുന്ന സിലിണ്ടറുകള്‍ ശേഖരിച്ചാണ് തട്ടിപ്പ് നട ത്തുന്നത്. ശരാശരി ഒരു സിലിണ്ടര്‍ 15 വര്‍ഷം മാത്രമാണ് ഉപയോഗിക്കുവാന്‍ സാധിക്കുക. ഇങ്ങ നെ ഒഴിവാക്കുന്ന സിലിണ്ടറുകള്‍ ശേഖരിക്കുകയും വിപണിയിലുള്ള സിലിണ്ടറുകള്‍ വാങ്ങി അതില്‍ നിന്ന് വാതകം പഴയ സിലിണ്ടറുകളിലേക്ക് നിറക്കുകയുമാണ് ചെയ്യുന്നത്. റസ്റ്റോറൻറുകളും മറ്റും കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് സിലിണ്ടറുകള്‍ വില്‍ക്കുന്നത്.
അനധികൃത കച്ചവടക്കാരുടെ പക്കല്‍ നിന്ന് വാങ്ങുന്ന സിലിണ്ടറില്‍ വാതകം കുറവായിരിക്കും. എന്നാല്‍ ഇത് മനസിലാക്കാതെ, സിലിണ്ടറിന്‍െറ വിലകുറവ് കണ്ടാണ് കച്ചവടക്കാര്‍ ആകര്‍ഷിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം സിലിണ്ടറുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. വില്‍പ്പന നടത്തുന്നവര്‍ ലൈസന്‍സുമായിട്ടാണ് തട്ടിപ്പ് നടത്തുന്നതെങ്കില്‍ ആറുമാസം ലൈസന്‍സ് റദ്ദാക്കുകയും ഒരുലക്ഷം ദിര്‍ഹം വരെ പിഴയും ലഭിച്ചേക്കാം. അംഗീകൃത കമ്പനികള്‍ക്ക് സിവില്‍ഡിഫന്‍സ്, നിറക്കല്‍, സൂക്ഷിക്കല്‍, വിതരണം നടത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. അത് കൊണ്ടു തന്നെ പാചകവാതകം വാങ്ങുമ്പോള്‍ അംഗീകൃത കമ്പനികളാണെന്ന് ഉറപ്പുവരുത്തണം. സിലിണ്ടറില്‍ കാലാവധി കഴിയുന്ന തിയ്യതി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമായി തന്നെ പരിശോധിക്കണം. സിലിണ്ടറിന് വല്ല കേടുപാടുകളോ, പെയിൻറ് വാരിപൂശിയിട്ടാണോ വിതരണം നടത്തുന്നതെന്നും ഉറപ്പ് വരുത്തണം.
ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങളുടെ മിശ്രിതമാണ് എല്‍.പി.ജി. എന്ന ദ്രവീകൃത പെട്രോളിയം വാതകം.
പ്രധാനമായും പ്രൊപെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നീ വാതകങ്ങളുടെ മിശ്രിതമാണ് എല്‍.പി.ജി. ക്രൂഡോയില്‍ സംസ്കരണവേളയിലാണ് ഈ വാതകങ്ങള്‍ ലഭിക്കുന്നത്. ഒട്ടും തന്നെ നിറമോ മണമോ ഇല്ലാത്ത വാതകങ്ങളാണ് ഇവ. ലീക്ക് ഉണ്ടാകുന്ന പക്ഷം അത് എളുപ്പത്തില്‍ തിരിച്ചറിയാനായി ഈഥൈല്‍ മെര്‍ക്കാപ്റ്റണ്‍ എന്ന രൂക്ഷ ഗന്ധമുള്ള രാസവസ്തു എല്‍.പി.ജി.യോടൊപ്പം ചേര്‍ക്കുന്നു. കൈകാര്യം ചെയ്യാനുള്ള സൗകര്യാര്‍ഥം പെട്രോളിയം വാതകം ദ്രാവകരൂപത്തിലാണ് സിലിണ്ടറില്‍ സൂക്ഷിക്കൂന്നത്. എല്‍.പി.ജി.ക്ക് ജലത്തേക്കാള്‍ സാന്ദ്രത കുറവായതിനാല്‍ ഒരു കിലേഗ്രാം എല്‍.പി.ജി. ഏകദേശം രണ്ട് ലിറ്റര്‍ വരും.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ അനിവാര്യം
സിലിണ്ടര്‍ എപ്പോഴും റഗുലേറ്റര്‍ വാല്‍വ് മുകളില്‍ വരത്തക്കവണ്ണംകുത്തനെയുള്ള രീതിയില്‍ സൂക്ഷിക്കുക.
സിലിണ്ടര്‍ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. വലിച്ചെറിയുകയോ തറയില്‍ കൂടി ഉരുട്ടുകയോ ചെയ്യരുത്. ഗുണമേന്മയുള്ള കണക്ഷന് ട്യൂബുകള്‍ മാത്രം ഉപയോഗിക്കുക. കണക്ഷന് ട്യൂബുകളുടെ നീളം 1.5 മീറ്ററില്‍ കൂടാന്‍ പാടില്ല. കുട്ടികള്‍, പ്രായമായവര്‍, ഉപയോഗിക്കാന്‍ അറിഞ്ഞുകൂടാത്തവര്‍ എന്നിവരെ എല്‍. പി.ജി. സിലിണ്ടര്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കരുത്. സ്റ്റൗ, കണക്ഷന് ട്യൂബ് എന്നിവ യഥാസമയത്ത് പരിശോധന നടത്തുക. കണക്ഷന് ട്യൂബ് എന്തെങ്കിലും ആവരണം ഉപയോഗിച്ച് പൊതിയാന്‍ പാടില്ല.
പ്രകൃതി വാതകം ഉപയോഗിക്കൂ
സജ വ്യവസായ മേഖലയില്‍ നിന്ന് ഖനനം ചെയ്യുന്ന പ്രകൃതിവാതകം, ഇന്ന് ഷാര്‍ജയിലെ എല്ലാ ജില്ലകളിലും ലഭ്യമാണ്. കുറഞ്ഞ ചിലവും ഉയര്‍ന്ന ഗുണനിലവാരവും അപകട രഹിതവുമാണിത്. ഷാര്‍ജ ജല-വൈദ്യുത വിഭാഗത്തിെൻറ (സേവ) കീഴില്‍ തന്നെയാണ് ഇതും പ്രവര്‍ത്തിക്കുന്നത്. ഫ്ളാറ്റുകള്‍, വില്ലകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം സേവ പ്രകൃതി വാതകം വിതരണം നടത്തുന്നുണ്ട്. അപേഷ നല്കിയാല് ഒട്ടുംവൈകാതെ കണക്ഷന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.