സ്വാതി തിരുനാള്‍ സംഗീത നൃത്ത മേള അരങ്ങേറി

ദുബൈ:  ദുബൈ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ സ് കൂളില്‍  സംഘടിപ്പിച്ച  മഹാരാജാ സ്വാതി തിരുനാള്‍  മ്യൂസിക്,ഡാന്‍സ്  ഫെസ്റ്റിവല്‍ യൂ.എ.ഇ മുന്‍ പരിസ്ഥിതി  മന്ത്രി ഡോ.മുഹമ്മദ്  സയ്യദ്  അല്‍കിന്ദി ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂറിന്‍്റെ സര്‍വ്വതോന്മുഖ വികസനത്തിന്  സ്വജീവിതം സമര്‍പ്പിച്ച  കലാകാരനും ദാര്‍ശികനുമായ ഭരണാധികാരിയായ  സ്വാതി തിരുനാളിന്‍െറ സ്മരണാര്‍ഥം യു.എ.ഇയില്‍ അന്തര്‍ ദേശീയ  നിലവാരമുള്ള ആര്‍ട്സ് സ്കൂള്‍സ്ഥാപിക്കുന്നതിന് തിരുവിതാംകൂര്‍ മലയാളി  കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍  സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കോണ്‍സുല്‍   രാജു ബാലകൃഷ്ണന്‍,അറബ് കവി ഡോ. ശിഹാബ് ഗാനിം, തിരുവിതാംകൂര്‍ മലയാളി  കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ്  ഇടിക്കുള, സേവനം യു.എ.ഇ  ചെയര്‍മാന്‍ അമ്പലത്തറ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.  ഡോ. ശിഹാബ്  ഗാനം,സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍, ര്‍ത്തകി  ശ്രീദേവി  ഉണ്ണി, എന്‍.ടി.വി ചെയര്‍മാന്‍ മാത്തുകുട്ടി കടോണ്‍, ഡോ. കുമാര്‍,  ഡോ. ജയചന്ദ്രന്‍, തുടങ്ങിയവര്‍ക്ക് സ്വാതി തിരുനാള്‍  പുരസ്കാരം നല്‍കി  ആദരിച്ചു. സ്വാതി തിരുനാള്‍  കൃതികളെ ആസ്പദമാക്കി നടന്ന നൃത്ത സംഗീത സദസ്സുമുണ്ടായിരുന്നു. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്തം സദസ്സിനെ ശ്രദ്ധേയമാക്കി. അവര്‍ തയ്യാറക്കിയ ചിത്രങ്ങളും ഉപഹാരങ്ങളും വിശിഷ്ടാതിഥികള്‍ക്ക്  സമ്മാനിച്ചു. 

Tags:    
News Summary - SwathiSangeetham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.