Posted On
date_range Updated On
date_range യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന് പിന്തുണ; കെ. മുരളീധരനും ജോൺ ബ്രിട്ടാസും ഇന്ന് കമോൺ കേരളയിൽ
ഷാർജ: ഷാർജയിൽ അരങ്ങ് തകർക്കുന്ന ‘ഗൾഫ് മാധ്യമം’ കമോൺ കേരള വേദിയിൽ ഇന്ന് എം.പിമാരായ കെ. മുരളീധരനും ജോൺ ബ്രിട്ടാസും എത്തും. യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന് പ്രവാസലോകത്തിന്‍റെ പിന്തുണ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ഇരുവരും എത്തുന്നത്.
വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ ഇരുവർക്കുമൊപ്പം പ്രവാസലോകത്തെ പ്രധാന സംഘടന നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഇതിന് ശേഷം നടക്കുന്ന ‘ഹാർമോണിയസ് കേരള’യിൽ കുഞ്ചാക്കോ ബോബൻ വേദിയിലെത്തും.
രാത്രി ഏഴ് മുതൽ നടക്കുന്ന പരിപാടിയിൽ ഔസേപ്പച്ചൻ, ബിജു നാരായണൻ, മഹേഷ് കുഞ്ഞുമോൻ, ശ്വേത അശോക്, ക്രിസ്റ്റകല, ലിബിൻ സ്കറിയ, മിഥുൻ രമേശ്, റംസാൻ തുടങ്ങിയവർ ആടിയും പാടിയും തകർക്കും. കമോൺ കേരള ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.