ദുബൈ: രോഗികളെ കണ്ണടച്ചു തുറക്കും മുമ്പ് ആശുപത്രിയിലെത്തിക്കാൻ സൂപ്പർ സ്പോർട്സ് കാർ ആംബുലൻസ്. ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവീസ് (ഡി.സി.എ.എസ്.) ആണ് പുതിയ കാർ രംഗത്തിറക്കിയിരിക്കുന്നത്. വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന അറബ് ആരോഗ്യ സമ്മേളനത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കാർ സിറ്റി വാക്ക് കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. അതിവേഗ പാതകളിലും ഒാഫ് റോഡിലും ഒരുപോലെ ഉപയോഗിക്കാനാവും വിധമാണ് കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ പ്രഥമശുശ്രൂഷയടക്കമുള്ള ചികിൽസ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഇതിലുണ്ട്. പദ്ധതി വിജയമാണെങ്കിൽ ഇത്തരം കൂടുതൽ കാറുകൾ ഏർപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ടെന്ന് ഡി.സി.എ.എസ്. പ്രതിനിധികൾ പറഞ്ഞു. 11 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും സഹായമെത്തിക്കുന്നതിന് നേരത്തെ ബൈസൈക്കിൾ ആംബുലൻസ് ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.