???????? ?????????? ???????? ??????????? ??. ????? ????? ??????????? ?????? ??. ???????? ??? ????? ???????????????

വൈ. സുധീർ കുമാർ ഷെട്ടിക്ക്​ പിങ്കാര രാജ്യോത്സവ പുരസ്കാരം സമ്മാനിച്ചു

അബൂദബി: കന്നഡ വാരിക ‘പിങ്കാര’യുടെ ‘പിങ്കാര രാജ്യോത്സവ പ്രശസ്തി പുരസ്‌കാരം’ യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് പ്രസിഡൻറും ഡയറക്ടർ ബോർഡ് അംഗവുമായ വൈ. സുധീർ കുമാർ ഷെട്ടിക്ക്​ സമ്മാനിച്ചു. സാമൂഹിക സേവനമേഖലയിലും സംരംഭകകത്വത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ്​ പുരസ്​കാരം നൽകിയത്​. ഒരു മലയാളിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യമാണ്. മംഗലാപുരത്ത്​ നടന്ന കർണാടകോത്സവത്തിൽ മംഗലാപുരം ഭദ്രാസനാധിപൻ ബിഷപ്​ ഡോ. അലോഷ്യസ് പോൾ ഡിസൂസ പുരസ്​കാരം സമ്മാനിച്ചു. മംഗളൂരു സൗത്ത് എം.എൽ.എ ജെ.ആർ. ലോബോ, കൊങ്കണി സാഹിത്യ അക്കാദമി മുൻ അധ്യക്ഷൻ റോയ് കസ്‌റ്റലിനോ, പിങ്കാര വീക്കിലി എഡിറ്റർ റെയ്മണ്ട് ഡികുഞ്ഞോ തുടങ്ങിയവർ പ​െങ്കടുത്തു.
കേന്ദ്ര സര്‍ക്കാറി​​െൻറ ഇന്ത്യ ​െഡവലപ്​മ​െൻറ്​ ഫൗണ്ടേഷന്‍ ഫോര്‍ ഓവര്‍സീസ്‌ ഇന്ത്യന്‍സ് ബോര്‍ഡ് അംഗവും അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സ​െൻറർ (​െഎ.എസ്​.സി) മുന്‍ പ്രസിഡൻറുമാണ് സുധീർ കുമാർ ഷെട്ടി. കാസർകോട്​ ജില്ലയിലെ എൻമകജെ സ്വദേശിയാണ്​.

 

Tags:    
News Summary - sudheer kumar shetty uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.