ദുബൈ: യു.എ.ഇയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയതിൽ ഇസ്രായേൽ ഖേദം പ്രകടിപ്പിച്ചു. യു.എ.ഇ കോവിഡ് പരത്തുന്നുവെന്ന രീതിയിൽ ഇസ്രായേൽ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം തലവൻ ഷാരോൺ അൽറോ പ്രെയ്സ് നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഖേദം പ്രകടിപ്പിച്ചത്.
വിജയിക്കാതെ പോയ തമാശയായിരുന്നു അതെന്നും ഈ വിഷയത്തിൽ ഇസ്രായേലിെൻറ അഭിപ്രായങ്ങൾ പറയാൻ ചുമതലപ്പെട്ട ആളല്ല ഷരോൺ അൽറോയെന്നും അധികൃതർ അറിയിച്ചു.
70 വർഷത്തെ യുദ്ധത്തിൽ മരിച്ചവരേക്കാൾ കൂടുതൽ യു.എ.ഇയുമായുള്ള രണ്ടാഴ്ചത്തെ സമാധാന കരാറിനിടെ മരണപ്പെട്ടു എന്നായിരുന്നു പ്രസ്തവാന. കോവിഡ് വ്യാപകമായതിനെ തുടർന്ന് ഇസ്രയേലിലെ ബെൻഗുരിയോൺ വിമാനത്താവളം അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.