അക്കാഫ് ഇവന്റ്സ് നടത്തുന്ന ശ്രാവണ പൗർണമിയുടെ ലോഗോ സോഷ്യൽ മീഡിയ താരം ബ്ലസ്സി പ്രകാശനം ചെയ്യുന്നു
ദുബൈ: കേരളത്തിലെ വിവിധ കലാലയ അലുമ്നികളുടെ സംഗമവേദിയായ അക്കാഫ് ഇവന്റ്സ് ഒക്ടോബർ രണ്ടിന് ദുബൈ അൽനാസർ ലിഷർലാൻഡിൽ നടത്തുന്ന ശ്രാവണ പൗർണമിയുടെ ലോഗോ സോഷ്യൽ മീഡിയ താരം ബ്ലസ്സി പ്രകാശനം ചെയ്തു.
തികച്ചും വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമായിരിക്കും ഇത്തവണത്തെ ഓണം പരിപാടി അണിയിച്ചൊരുക്കുന്നതെന്ന് അക്കാഫ് ഇവന്റ്സ് പ്രസിഡൻറ് ചാൾസ് പോൾ അറിയിച്ചു. വിവിധ കോളജ് അലുമ്നികൾ മാറ്റുരക്കുന്ന അത്തപ്പൂക്കളം, തിരുവാതിര തുടങ്ങിയ നിരവധി മത്സരങ്ങൾ ഉണ്ടാകുമെന്ന് ഓണം ജനറൽ കൺവീനർ ഷിബു മുഹമ്മദ് പറഞ്ഞു.
ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റുമാരായ ശ്യാം വിശ്വനാഥ്, അഡ്വ. ബക്കർ അലി, ജോ. സെക്രട്ടറി കെ.വി. മനോജ്, അക്കാഫ് പ്രോഗ്രാം കോഓഡിനേറ്റർ വി.സി. മനോജ്, ഓണം എക്സ്കോം കോഓഡിനേറ്റർ സുധീർ പൊയ്യാര, ഓണം ജോ. ജനറൽ കൺവീനർമാരായ സുരേഷ് പ്രീമിയർ, മഞ്ജു രാജീവ്, വനിത വിങ് ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡന്റ് അന്നു പ്രമോദ്, സെക്രട്ടറി വിദ്യാ പുതുശ്ശേരി, ജോ. സെക്രട്ടറി അമീർ കല്ലട്ര, ലോഗോ ലോഞ്ച് കോഓഡിനേറ്റർ ആരിസ് വർക്കല, അക്കാഫ് മീഡിയ കോഓഡിനേറ്റർ സിന്ധു ജയറാം സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.