അബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സ്പോർട്ടിങ്ങ് അഴീക്കോട് സംഘടിപ്പിച്ച പ്രഥമ ചെസ് ടൂർണമെൻറിൽ അബ്ദുസ്സലാം കിരീടം നേടി. ഫൈനൽ റൗണ്ടിൽ സൈനുൽ ആബിദിനെയാണ് അബ്ദുസ്സലാം പരാജയപ്പെടുത്തിയത്. ഇവർക്ക് പുറമെ നിരഞ്ജൻ കൃഷ്ണരാജൻ, സൈദ് മുഹമ്മദ് എന്നിവരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. മൊത്തം ആറ് റൗണ്ട് മത്സരങ്ങളാണ് നടന്നത്.
കെ.എം.സി.സി അബൂദബി കണ്ണൂർ ജില്ല ട്രഷറർ നസീർ രാമന്തളി ഉദ്ഘാടനം ചെയ്തു. കെ.വി. ഹാരിസ് നാറാത്ത്, ശിഹാബ് കക്കാട്, ഇ.ടി. മുഹമ്മദ് സുനീർ, മുഹമ്മദ് ആശിഖ്, അബൂദബി കണ്ണൂർ ജില്ലാ കെ.എം.സി.സി സ്പോർട്സ് സെക്രട്ടറി ഹുസൈനാർ മുട്ടം, താഹിർ പുഴാതി, സവാദ് നാറാത്ത്, കെ.പി. ഇഹ്സാൻ, വി.പി. നൗഷാദ്, അബ്ദുൽ ഖാദിർ ഒളവട്ടൂർ, ഹഫീൽ ചാലാട്, കെ.വി. ശാദുലി, പി.പി. ശാദുലി കണ്ണാടിപ്പറമ്പ്, എം.വി. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
അബൂദബി ചെസ് ക്ലബ് പരിശീലകൻ കമാൽ, മുഹമ്മദ് നാറാത്ത്, താജ് കമ്പിൽ തുടങ്ങിയവർ ട്രോഫി വിതരണം ചെയ്തു. കെ.എൻ. ശംവീൽ സ്വാഗതവും കെ.എൻ. സമീർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.