ഫുജൈറ: സ്പെഷൽ ഒളിമ്പിക്സിെൻറ ദീപശിഖ പ്രയാണത്തിന് ഫുജൈറയിൽ തുടക്കമായി. സ്പ െഷൽ ഒളിമ്പിക്സ് അത്ലറ്റുകൾ, ലോ എൻഫോഴ്സ്മെൻറ് ഒാഫിസർമാർ എന്നിങ്ങനെ രണ് ട് സംഘങ്ങളായാണ് യാത്ര മുന്നേറുന്നത്. ആദ്യ സംഘം പൗരാണിക കോട്ടയായ അൽ ഹെയ്ലിൽനിന്നാണ് യാത്ര തുടങ്ങിയത്. എമിേററ്റ്സ് കൊടിമരം, ഫുജൈറ അഡ്വഞ്ചർ പാർക്ക് എന്നിവിടങ്ങളിൽ സംഘം പര്യടനം നടത്തി.
യു.എ.ഇയിലെ പ്രഥമ സംരക്ഷിത ദേശീയ പാർക്കായ വാദി വുറയ്യയിൽനിന്നാണ് രണ്ടാം സംഘം പ്രയാണം ആരംഭിച്ചത്. രാജ്യത്തെ പൗരാണിക പള്ളിയായ അൽ ബദിയ മോസ്ക്, അൽ അഖ ബീച്ച് എന്നിവിടങ്ങളിലൂടെ പ്രയാണം കടന്നുപോയി. ശേഷം ശൈഖ് സായിദ് മോസ്കിൽ ഇരു സംഘങ്ങളും സംഗമിച്ചു. പിന്നീട്ഫുജൈ കോട്ടയിലേക്ക് യാത്ര തിരിച്ചു. മുഖ്യ പരിപാടിയിൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി പെങ്കടുത്തു. ഫുജൈറ സ്പോർട്സ് ക്ലബ് അഗങ്ങൾ, സർക്കാർ ഉേദ്യാഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ശൈഖ് സായിദ് മോസ്ക് മുതൽ ഫുജൈറ കോട്ട വരെയുള്ള റോഡ് പൊലീസ് അടച്ചിരുന്നു. പ്രയാണ സംഘത്തെ ഹെലികോപ്ടറുകൾ അനുഗമിച്ചു. ചൊവ്വാഴ്ച ദീപശിഖ പ്രയാണം റാസൽഖൈമയിലെത്തും. ജെബൽ ജെയ്സ്, റാക് മ്യൂസിയം, അൽ ജസീറ അൽ ഹംറ ഒാൾഡ് ടൗൺ എന്നിവിടങ്ങളിലൂടെ കടന്നുപോകും. സ്പെഷൽ ഒളിമ്പിക്സ് ആരംഭിക്കുന്ന മാർച്ച് 14ന് ഉദ്ഘാടന വേദിയായ സായിദ് സ്പോർട്സ് സിറ്റിയിൽ പ്രയാണം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.