ഷാർജ: ഹ്രസ്വ സന്ദർശനാർഥം യു.എ.ഇയിലെത്തിയ മാടായിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും വെങ്ങര രിഫായി ജുമാ മസ്ജിദ് കമ്മിറ്റി മുതിർന്ന നേതാവുമായ എസ്.പി. മുഹമ്മദ് ഹാജിയെ യു.എ.ഇ വെങ്ങര രിഫായി കൂട്ടായ്മ ആദരിച്ചു.
ദീർഘകാലം പ്രവാസ ലോകത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം നാട്ടിലേക്ക് തിരികെ പോയ ശേഷവും പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്നത് പുതുതലമുറ പാഠമാക്കണമെന്ന് അദ്ദേഹത്തിന് പൊന്നാട അണിയിച്ചുകൊണ്ട് ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
വെങ്ങര രിഫായി ഭാരവാഹികളായ എൻ.കെ ആമുഞ്ഞി, കെ. മഹമ്മൂദ്, എം.കെ ഇക്ബാൽ, ടി.പി ഹമീദ്, എം.കെ സാജിദ്, കെ. മുഹമ്മദ് അർഷദ്, ഡോ. മുനീബ് മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി കെ. മുഹമ്മദ് ശരീഫ് സ്വാഗതവും ട്രഷറർ കെ. ആസാദ് നന്ദിയും പറഞ്ഞു. തുടർന്ന് ഇഫ്ത്താറും ഉണ്ടായിരുന്നു. പഴയ തലമുറയെ പോലെ സംഘടനയിലും കൂട്ടായ്മയിലും പ്രവർത്തിക്കാൻ പുതിയ തലമുറ തയാറാവുന്നില്ലെന്നും അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടിൽ വിപത്തുകൾ വർധിക്കുന്നതെന്നും എസ്.പി. മുഹമ്മദ് ഹാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.