ഷാർജ: ഉപഭോക്താക്കൾക്ക് പുത്തൻ ഷോപ്പിങ് അനുഭവം സമ്മാനിച്ച ഷാർജ ജുബൈൽ മാർക്കറ്റിെൻറ വാർഷികാഘോഷം പ്രമാണിച്ച് കുടുംബത്തിന് ഒത്തുചേർന്ന് ആസ്വദിക്കാവുന്ന ഒേട്ടറെ ആഘോഷങ്ങൾ. ഇൗ മാസം 23വരെ വൈകീട്ട് ആറിനും 11നും ഇടയിൽ മാർക്കറ്റിനകവും പുറവും ഉല്ലാസവേദിയായി മാറും. എല്ലാ പ്രായക്കാർക്കും സന്തോഷം പകരുന്ന കലാവിരുന്നുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കടലാസ് കരകൗശലങ്ങൾ, പെയിൻറിങ്, ഹെന്ന, പാചകം, ജ്യൂസ് നിർമാണം എന്നിവയെല്ലാം തത്സമയം നടക്കും. മാജിക്, സർക്കസ്, ചിത്ര രചന, ഫോേട്ടാ എടുപ്പ് എന്നിവയെല്ലാം ഇതിനൊപ്പമുണ്ടാവും. സമൂഹത്തിനൊട്ടാകെ സന്തോഷം വ്യാപിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യം നിറവേറ്റുന്നതിെൻറ ഭാഗമായാണ് വ്യാപകമായ രീതിയിൽ വാർഷിക ഉത്സവം ഒരുക്കിയതെന്ന് മാർക്കറ്റിങ് വിഭാഗത്തിലെ സലീം അലി മിദ്ഫ പറഞ്ഞു.
കുട്ടികൾക്ക് കളിസ്ഥലം, ഒാപ്പൺ എയർ സിനിമ, ഭക്ഷണ സ്റ്റാളുകൾ എന്നിവക്കു പുറമെ കൂറ്റൻ കപ്പൽ രൂപങ്ങൾ വേദിയാക്കി ഒരുക്കിയ ബാറ്റിൽ ഒഫ് പിറൈറ്റ്സ് എന്ന കളിയും ഏറെ ആകർഷകമാണ്. 400,000 ചതുരശ്ര അടി വിസ്തൃതിയുള്ള സൂഖ് അൽ ജുബൈലിൽ 67 ഇറച്ചിവിൽപന ശാലകൾ, വിശാലമായ മീൻ വിപണി, 212 പഴം^പച്ചക്കറി കടകൾ എന്നിവയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.