ഉദയ ലാല്‍, മനീഷ്, ചാറ്റര്‍ജി
അബൂദബി: എസ്.എൻ.ഡി.പി യോഗം(സേവനം) അബൂദബി യൂനിയന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ചെയർമാനായി മനീഷിനെയും വൈസ് ചെയർമാനായി ഉദയ ലാലിനെയും കൺവീനറായി ചാറ്റർജി കായംകുളത്തിനെയും കൗൺസിൽ അംഗങ്ങളായി ബിനു വാസുദേവൻ, കിരൺ ശങ്കർ, പ്രവീൺ, അജയ് തുടങ്ങിയവരെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു. ചടങ്ങിൽ അബൂദബി യൂനിയൻ വൈസ് പ്രസിഡന്റായിരുന്ന മണിലാൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ രാജൻ ആശംസ അറിയിച്ചു. യൂനിയൻ സെക്രട്ടറി ഡോ. രഞ്ജിത്ത് സ്വാഗതവും ശ്യാം നന്ദിയും പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.