ചെറു വിമാനങ്ങൾ എത്തും; ബിസിനസുകാർക്ക്​ വരാം

ദുബൈ: ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ നീട്ടിയതോടെ ചെറുവിമാനങ്ങൾ ഒരുക്കാനുള്ള ​ശ്രമം സജീവം.വി.ഐ.പി ചാർട്ടർ വിമാനം എന്ന നിലയിൽ ചെറിയ എയർക്രാഫ്റ്റുകളാണ് എത്തുന്നത്. ഇരു രാജ്യങ്ങളുടെയും സിവിൽ ഏവിയേഷനുകളുടെ അനുമതിയോടെ മാത്രമെ സർവീസ്​ അനുവദിക്കു.

അത്യാവശ്യമുള്ള ബിസിനസുകാർക്ക്​ ചെറിയ ജെറ്റുകളിൽ വരാമെന്ന്​ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, 15200 ദിർഹം മുതൽ 16700 ദിർഹം വരെയാണ്​ ടിക്കറ്റ്​ നിരക്ക്​.അടുത്തദിവസങ്ങളിൽ യു.എ.ഇയിലെത്താൻ ചില വിമാനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന്​ 13ന്​ 13 പേരുള്ള വിമാനം എത്തുമെന്ന്​ സ്​മാർട്​ ട്രാവൽസ്​ എം.ഡി അഫി അഹ്​മദ്​ പറഞ്ഞു. കൂടുതൽ വിമാനങ്ങൾക്ക്​ അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

മുംബൈ, കൊച്ചി, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലെ മക്തൂം വിമാനത്താവളത്തിലേക്കാണ് അനുമതി ലഭിച്ചത്. ഏട്ട് മുതൽ 19 സീറ്റ് വരെ ശേഷിയുള്ള ചെറുവിമാനങ്ങളാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. ബിസിനസ് മേഖലയിലുള്ളവർക്കാണ് ഈ ചാർട്ടർ വിമാനങ്ങളുടെ ഗുണം പ്രധാനമായും ലഭിക്കുക. സാധാരണക്കാരായ പ്രവാസികൾ മറ്റ് വഴികൾക്കായി ഇനിയും കാത്തിരിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.