Posted On
date_range Updated On
date_range ബോട്ട് മുങ്ങി കടലിൽ കുടുങ്ങിയ ആറു പേരെ രക്ഷപ്പെടുത്തി
ദുബൈ: മോശം കാലാവസ്ഥയെ തുടർന്ന് ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട ആറു പേരെ യു.എ.ഇ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. മര ബോട്ടിൽ സഞ്ചരിച്ച ഇറാനിയൻ പൗരൻമാരാണ് അപകടത്തിൽപെട്ടതെന്ന് വാർത്ത ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. സംഭവമറിഞ്ഞ ഉടൻ തീരസംരക്ഷണ സേന അപകടസ്ഥലം കണ്ടെത്തുകയും ആറു പേരേയും രക്ഷപ്പെടുത്തുകയുമായിരുന്നു. പ്രഥമ ചികിത്സ നൽകിയ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.