അബൂദബി: ചികിത്സാചെലവ് കുറക്കുക, ഒൗഷധക്കുറിപ്പിലെ തെറ്റുകൾ ഒഴിവാക്കുക, ടെസ്റ്റുകളുടെ ആവർത്തനം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അബൂദബി എമിറേറ്റിൽ ഏകീകൃത മെഡിക്കൽ റെക്കോർഡ് സംവിധാനം കൊണ്ടുവരുന്നു. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവക്കെല്ലാം റെക്കോഡുകൾ പങ്കുവെക്കാൻ സാധിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കുന്നത്. എമിറേറ്റിലെ സ്വദേശികളുടെയും വിദേശികളുടെയും സമ്പൂർണ ചികിത്സാ വിവരങ്ങൾ ഏതൊരു ആരോഗ്യപരിചരണ കേന്ദ്രത്തിലെയും എല്ലാ ഡോക്ടർമാർക്കും ഇതുവഴി ലഭ്യമാകും. നാല് വർഷത്തിനകം ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രോഗികളുടെ അടിക്കടിയുള്ള ആശുപത്രി സന്ദർശനം, അനാവശ്യ ലബോറട്ടറി പരിശോധനകൾ, അടിയന്തര അഡ്മിറ്റ് എന്നിവ ഇല്ലാതാക്കാനും ആശുപത്രിവാസത്തിെൻറ കാലാവധി കുറക്കാനും ഏകീകൃത മെഡിക്കൽ റെക്കോഡ് ഉപകരിക്കുമെന്ന് അബൂദബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ആൽ ഹാമിദ് പറഞ്ഞു. മുബാദലയുടെ അനുബന്ധ കമ്പനിയായ ‘ഇൻജസാത് ഡാറ്റ സിസ്റ്റംസ്’ ആണ് റെക്കോഡ് തയാറാക്കുക. 2022 വരെയുള്ള മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും.
ആദ്യ ഘട്ടത്തിൽ അബൂദബി ക്ലീവ്ലാൻഡ് ക്ലിനിക്, സേഹ ആശുപത്രികൾ, ഇംപീരിയൽ കോളജ് ലണ്ടൻ ഡയബറ്റിസ് സെൻറർ, ഹെൽത് പോയിൻറ് എന്നിവയെയായിരിക്കും റെക്കോഡുമായി ബന്ധിപ്പിക്കുക. 2022ഒാടെ എമിറേറ്റിലെ എല്ലാ സർക്കാർ^സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ ഉൾെപ്പടും.
ദേശീയതലത്തിൽ ഇലക്ട്രോണിക് ആരോഗ്യ റെക്കോർഡ് സംവിധാനം ആദ്യമായി കൊണ്ടുവന്നത് 2008ൽ എസ്തോണിയയാണ്. 1977ൽ ഡെന്മാർക്കും തങ്ങളുടെ പൗരന്മാർക്ക് വേണ്ടി ഇലക്ട്രോണിക് വിവരശേഖരം തയാറാക്കിയിരുന്നു. എങ്കിലും ഭാരിച്ച ചെലവ്, പരിശീലനത്തിെൻറ അഭാവം, സോഫ്റ്റ്വെയർ അപാകതകൾ തുടങ്ങിയവ കാരണം ഒരു രാജ്യത്തും സമ്പൂർണമായി ഡിജിറ്റൽ മെഡിക്കൽ റെക്കോർഡുകൾ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ദുബൈയിൽ അഞ്ച് ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ ചേർന്ന് മെഡിക്കൽ റെക്കോഡ് ഏകീകരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.