ശൈഖ്​ സായിദ്​ സ്​മാരകം  26ന്​ ഉദ്​ഘാടനം ചെയ്യും

അബൂദബി: യു.എ.ഇ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​​​െൻറ സ്​ഥിരം സ്​മാരകം അബൂദബി കോർണിഷിൽ ഫെബ്രുവരി 26ന്​ ഉദ്​ഘാടനം ചെയ്യും. സ്​മാരക ചത്വരത്തി​​​െൻറ മധ്യത്തിൽ സ്​ഥാപിച്ച കലാസൃഷ്​ടി അനാച്​ഛാദനം ചെയ്​തുകൊണ്ടായിരിക്കും ഉദ്​ഘാടനം. പ്രമുഖ ടെലിവിഷൻ ചാനലുകളിലും ഫേസ്​ബുക്ക്​, ഇൻസ്​റ്റഗ്രാം സമൂഹ മാധ്യമങ്ങളിലും @FounderMemorial പേജിലും പൊതുജനങ്ങൾക്ക്​ ചടങ്ങ്​ കാണാൻ സാധിക്കും. രാത്രി 9.30ന്​ സംപ്രേഷണം ആരംഭിക്കും. ഇൗ വർഷം വസന്തത്തിൽ സ്​മാരകം സന്ദർശകർക്കായി തുറന്നുനൽകുമെന്ന്​ യു.എ.ഇ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട്​ ചെയ്​തു.സന്ദർശകർക്ക്​ കല, ലാൻഡ്​സ്​കേപ്​, കഥകൾ, ഉദ്ധരണികൾ, അപൂർവ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവയിലൂടെ ശൈഖ്​ സായിദിനെ അറിയാൻ സാധിക്കുന്ന വിധത്തിലാണ്​ സ്​മാരകത്തി​​​െൻറ രൂപകൽപന. ശൈഖ്​ സായിദി​​​െൻറ നൂറാം ജന്മദിനത്തോടനുബന്ധിച്ച്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ പ്രഖ്യാപിച്ച സായിദ്​ വർഷത്തിലാണ്​ സ്​മാരകം തുറക്കുന്നത്.

Tags:    
News Summary - shyk sayid inauguration uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.