ഫുജൈറ : പെരുന്നാളിനോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്ക്കുന്ന ഈദ് ഷോപ്പിങ് ഫെസ്റ്റിവലിന് ഫുജൈറയില്‍ തുടക്കമായി. ഫുജൈറ എക്സിബിഷന് സെൻററില്‍ ഇൗ മാസം ഒന്നിന് ആരംഭിച്ച മേള ഇൗ മാസം 31 വരെ നീണ്ടുനില്‍ക്കും. വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങൾ, കളിപ്പാട്ടങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയടങ്ങിയ നിരവധി സ്റ്റാളുകള്‍ ആണ് ഇവിടെയുള്ളത്. കുട്ടികള്‍ക്ക് വിനോദത്തില്‍ ഏര്‍പ്പെടാനുള്ള കളിസ്ഥലങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങളുമായി ചൈനക്കാരുടെ ഉടമസ്ഥതയിലുള്ള വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും സ്റ്റാളുകള്‍ ആണ് കൂടുതലും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 11 വരെ നീണ്ടു നില്ക്കുന്ന മേളയില്‍ സ്ത്രീകളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശി കുടുംബങ്ങളും ഇവിടെ എത്തുന്നുണ്ടെങ്കിലും കൂടുതലും സ്വദേശി സ്ത്രീകള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന ഉപഭോക്താക്കള്‍. പൊതുവിപണിയേക്കാൾ വിലക്കുറവും സാധനങ്ങള്‍ വിലപേശി വാങ്ങിക്കാം എന്നുള്ളതും ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.