റാസല്‍ഖൈമ: റാക് ആര്‍ട്ട്സ് ലവേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ റാക് ആര്‍ട്ട്സ് ലവേഴ്സ് നവരാത്രി സംഗീതോത്സവം ഇന്നു നടക്കും. മഹാനവമി നാളിൽ റാസല്‍ഖൈമ ഇന്ത്യന്‍ സ്പൈസ് റെസ്റ്ററൻറ് ഹാളില്‍ ആറു മുതൽ രാത്രി പന്ത്രണ്ടു വരെയാണ് പരിപാടി.
ഇന്ത്യയിൽ നിന്നും മുംബൈ പ്രേംകുമാര്‍, അനു.വി കടമ്മനിട്ട എന്നീ ഗായകരും യു.എ.ഇയില്‍ നിന്നുള്ള സംഗീത അധ്യാപകരും, വിദ്യാര്‍ത്ഥികളും സംഗീതാർച്ചനയിൽ പങ്കെടുക്കും. പക്കമേളത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരായ ശ്യാം അനന്തകൃഷ്ണന് (വയലിന്) നൂറനാട് ഉണ്ണികൃഷ്ണന്(മൃദംഗം) തിരുവന്‍വണ്ടൂര്‍ തുളസീധരന്‍(ഘടം) എന്നിവരാണ് സംഗീതപരിപാടിയിൽ അണിനിരക്കുന്നത്. തുടർച്ചയായി മൂന്നാം വര്‍ഷമാണ് സംഗീതോൽസവംനടക്കുന്നത്.
റാക് ആര്‍ട്ട്സ് ലവേഴ്സ് അസോസിയേഷെൻറ രണ്ടാമത് പ്രണവമുദ്ര സംഗീത പുരസ്കാരം ചടങ്ങില്‍ പ്രശസ്ത സംഗീതജ്ഞൻ മുംബൈ പ്രേം കുമാറിന് സമ്മാനിക്കും. സ്വാതി തിരുനാൾ രചിച്ച ഒൻപതു നവരാത്രി കൃതികൾ പാടി സമർപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 5792106 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം ചെയര്മാന് അമ്പലപ്പുഴ ശ്രീകുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.