ദുബൈ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ നീതി ബോധവും മാനവികതയും ഒത്തുചേർന്ന നേതൃ വൈഭവമായിരുന്നുവെന്ന് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സംഗമം യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് ഹുദവി(ദുബൈ സുന്നി സെന്റർ), ഒ.കെ. ഇബ്രാഹിം, എം.സി.എ. നാസർ(മീഡിയവൺ) എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
30 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോവുന്ന കെ.എം.സി.സി നേതാവ് കെ. അബൂബക്കർ മാസ്റ്റർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. എൻ.കെ. ഇബ്രാഹിം, നിസാമുദ്ദീൻ കൊല്ലം, മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, അശ്റഫ് കൊടുങ്ങല്ലൂർ, കെ.പി.എ. സലാം, അഡ്വ. ഇബ്രാഹിം ഖലീൽ, ഹസ്സൻ ചാലിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ സ്വാഗതവും അഡ്വ. സാജിദ് അബൂബക്കർ നന്ദിയും പറഞ്ഞു. ഇ.പി.എ. ഖാദർ ഫൈസി പ്രാർഥന സദസ്സിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.