??????????????? ????? ????????????? ??.?.? ??????????? ????? ???? ??? ???????

2018, സായിദ്​ വർഷം

അബൂദബി: രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽനഹ്​യാ​​െൻറ ജൻമശതാബ്​ദി വർഷമായ 2018 സായിദ്​ വർഷമായി ആഘോഷിക്കുമെന്ന്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ പ്രഖ്യാപിച്ചു. യു.എ.ഇ ജനതയുടെയും അറബ്​ സമൂഹത്തി​​െൻറയും മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന്​ വരുന്ന പ്രവാസി സമൂഹത്തി​​െൻറയും പ്രിയങ്കരനായ ബാബാ സായിദ്​ അബൂദബി ഭരണാധികാരിയായി സ്​ഥാനമേറ്റതി​​െൻറ വാർഷിക ദിനമായ ആഗസ്​റ്റ്​ ആറിനാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്​.

അറബ്​ മുന്നേറ്റത്തിന്​ നാന്ദി കുറിച്ച യു.എ.ഇ രൂപവത്​കരണത്തിന്​ ചുക്കാൻ പിടിച്ച അദ്ദേഹം പകർന്നു നൽകിയ മൂല്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കുന്നതാവും സായിദ്​ വർഷാചരണ പരിപാടികൾ. സാഹോദര്യത്തി​ലും ദീനാനുകമ്പയിലും അധിഷ്​ഠിതമായി രാഷ്​ട്രം പടുത്തുയർത്തിയ ​ൈശഖ്​ സായിദി​​െൻറ അറിവ്​, ദർശനം, സഹിഷ്​ണുത എന്നിവ ഒരുപാട്​ തലമുറകളെ പ്രചോദിപ്പിച്ചു. ശൈഖ്​ സായിദ്​ നമുക്കു സമ്മാനിച്ച മൂല്യങ്ങളുടെയും തത്വങ്ങളുടെയും പാ​​രമ്പര്യത്തി​​െൻറയും അഭിമാനകരമായ ഒാർമ പുതുക്കലാവും വർഷാചരണകാലം. രാഷ്​ട്രത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യാനുള്ള സന്നദ്ധതയും നിശ്​ചയദാർഢ്യവും ഉയർത്തിപ്പിടിക്കാനും നേട്ടങ്ങളും നൂതനാശയങ്ങളുമായി മുന്നോട്ടു നയിക്കാനും ശൈഖ്​ ഖലീഫ ആഹ്വാനം ചെയ്​തു.
ഇന്നത്തെയും വരാനിരിക്കുന്നതുമായ തലമുറക്കായി ജീവിതം സമർപ്പിച്ച മഹാനുഭാവ​​െൻറ ജൻമശതാബ്​ദി  സായിദ്​ വർഷമായി ആചരിക്കു​േമ്പാൾ ദേശീയ തലത്തിലും പ്രാദേശിക സ്​ഥാപനങ്ങളിലും നടപ്പാക്കേണ്ട മുന്നേറ്റങ്ങൾക്കായി സമഗ്ര രൂപരേഖ തയ്യാറാക്കണമെന്ന്​ യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു. ശൈഖ്​ സായിദി​​െൻറ നേതൃഗുണം നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും ​അദ്ദേഹത്തി​​െൻറ പ്രവർത്തനങ്ങളുടെ ഫലമാണ്​ നാമിന്ന്​ അനുഭവിക്കുന്നതെന്നും ആ പാതയിൽ ശുഭവിശ്വാസത്തോടെ രാഷ്​ട്രം നീങ്ങുമെന്നും ശൈഖ്​ മുഹമ്മദ്​ അഭിപ്രായ​പ്പെട്ടു. 

ശൈഖ്​ സായിദി​​െൻറ മാനുഷികവും സാംസ്​കാരികവുമായ പാരമ്പര്യം ജനങ്ങളിൽ പടർത്തുകയാണ്​ സായിദ്​ വർഷാചരത്തി​​െൻറ ഏറ്റവും മികച്ച മാർഗമെന്ന്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പ്രതികരിച്ചു. 
ആ മൂല്യങ്ങൾ പുതുതലമുറക്ക്​ പകരാനാവണം. ശൈഖ്​ സായിദി​​െൻറ ​േനതൃത്വത്തിലാണ്​ യു.എ.ഇ വികസിത രാഷ്​ട്രമായതും അസാധ്യമായത്​ സാധ്യമാക്കിയതും. സഹിഷ്​ണുതയിലും സഹവർത്തിത്തത്തിലും ഉൾചേർന്നാണ്​ യു.എ.ഇയെ കെട്ടിപ്പടുത്തത്​. 
അന്താരാഷ്​ട്ര സുരക്ഷക്കും സമാധാനത്തിനും ഭീഷണിയായി മതഭീകരതയും വിദ്വേഷവും പരക്കവെ യു.എ.ഇയുടെ സഹിഷ്​ണുതാ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - sheikh zayed with khaleefa-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.