ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി തൂലിക ഫോറം രാഷ്ട്രപിതാവ് ശൈഖ് സായിദിനെ കുറിച്ച് ഇറക്കുന്ന പുസ്തകം നവംബർ 30ന് വൈകീട്ട് അഞ്ചിന് പ്രകാശനം ചെയ്യും. പേജ് ഇന്ത്യ പ്രസാധകരായ ‘ശൈഖ് സായിദ് നന്മയുടെ സാരഥി’ എന്ന പുസ്തകത്തിന്റെ കർത്താവ് അമ്മാർ കിഴുപറമ്പാണ്.
ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ പുസ്തകം പ്രകാശനം ചെയ്യും.ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര എന്നിവർ പുസ്തകം ഏറ്റുവാങ്ങും. മാധ്യമ പ്രവർത്തകൻ ജലീൽ പട്ടാമ്പി പുസ്തകപരിചയം നടത്തും. മുനീർ അൽ വഫ, ഉഷ ഷിനോജ് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുക്കും. സാഹിത്യ സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും. തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.