സ്​ത്രീ-പുരുഷ തുല്യ വേതന നിയമത്തിന്​ അംഗീകാരം

അബൂദബി: സ്​ത്രീകൾക്ക്​ തുല്യാവസരം ഉറപ്പുവരുത്തുന്നതിനും അവരെ ശാക്​തീകരിക്കുന്നതിനും വേണ്ടിയുള്ള ​സ്​ത്രീ^പുരുഷ തുല്യ വേതന നിയമത്തിന്​ യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദി​​​െൻറ കാലം മുതൽ തന്നെ ലിംഗസമത്വം സംസ്​ഥാപിക്കുന്നതി​​​െൻറയും ദീർഘകാല ​സാമൂഹിക-സാമ്പത്തിക പ്രതിഫലനത്തിൽ അതുണ്ടാക്കുന്ന ഗുണങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നുവെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.

സ്​ത്രീ-പുരുഷ സമത്വത്തിലെ നേരിയ വ്യത്യാസം പോലും യു.എ.ഇ സർക്കാർ ഇല്ലാതാക്കിയിരിക്കയാണ്​. 2015ൽ ലിംഗ സമത്വ കൗൺസിൽ രൂപവത്​കരിച്ച്​ പ്രമുഖ സ്ത്രീ-പുരുഷ സമത്വത്തിൽ യു.എ.ഇ ലോക രാജ്യങ്ങൾക്കിടയിൽ സ്​ഥാനം പിടിച്ചു. പുതിയ നിയമത്തിന്​ അനുമതി നൽകിക്കൊണ്ട്​ വികസന പ്രക്രിയയിൽ സ്​ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ യു.എ.ഇ വഴികാണിക്കുകയാണ്​.സ്​ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദേശീയ വികസന പ്രക്രിയയിൽ പങ്കുവഹിക്കുന്നതിന്​ അവരെ പിന്തുണക്കുകയും ചെയ്യുക എന്ന സർക്കാറി​​​െൻറ ലക്ഷ്യങ്ങളുടെ ഭാഗമായാണ്​ പുരുഷ​​​െൻറ വേതനം സ്​ത്രീക്കും ലഭ്യമാക്കുന്നതിനുള്ള നിയമത്തിന്​ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്​. 

Tags:    
News Summary - sheikh mohammed-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.