ദുബൈയിൽ ഡോ. ഷൗക്കു ഡെന്റൽ ആൻഡ് ഇംപ്ലാന്റ് ക്ലിനിക് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: എമിറേറ്റിൽ ഡോ. ഷൗക്കു ഡെന്റൽ ആൻഡ് ഇംപ്ലാന്റ് ക്ലിനിക് തുറന്നു. ജുമൈറ ഒന്നിൽ അൽ ബദ്അ, അൽ ഗസൽ മാളിലാണ് പുതിയ ക്ലിനിക്. യു.എ.ഇയിൽ 22 വർഷത്തെ പരിചയസമ്പത്തുള്ള ഡോ. സി.ടി ഷൗക്കത്ത് അലിയുടെ എല്ലാ ഡെന്റൽ സ്പെഷാലിറ്റികളും പുതിയ ക്ലിനിക്കിൽ ലഭ്യമാവും. ത്രീഡി സി.ബി.സി.ടി ഇമേജിങ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ക്ലിനിക്കൽ സജ്ജമാക്കിയിരിക്കുന്നത്.
ഓരോ രോഗിയുടെയും ത്രീഡി ഇമേജുകളും നിർമിത ബുദ്ധിയുടെ (എ.ഐ) സഹായത്തോടെ വിലയിരുത്തി പല്ലുകളുടെ കേടുപാടുകളും തേയ്മാനങ്ങളും ഉടൻ കണ്ടെത്തി അതിന്റെ രേഖകൾ രോഗിയുടെ മൊബൈലിലേക്കുതന്നെ അയക്കുന്ന നൂതന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗർഭിണികൾക്ക് എക്സറേ ഇല്ലാതെ പല്ലിലെ കേടുകൾ കണ്ടെത്താൻ സഹായിക്കുന്ന എൻ.ഐ.ആർ.ഐ സാങ്കേതികവിദ്യയുള്ള ഐടെറോ എലമെന്റ് സ്കാനറിന്റെ സേവനവും ലഭ്യമാണ്. ഓർത്തോഡോണ്ടിക്സ്, ഇംപ്ലാന്റ്, ജനറൽ ഡെന്റിസ്ട്രി, പീഡിയാട്രിക് ഡെന്റൽ കെയർ എന്നീ ചികിത്സകളും ഒരു കുടക്കീഴിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.