മനാമ: റെഡ്ക്രസന്റ് ബഹ്റൈൻ ചെയർമാനായി ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാനായ മേജർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ചെയർമാൻ സ്ഥാനത്തേക്ക് ശൈഖ് മുഹമ്മദിന്റെ പേര് നിർദേശിക്കപ്പെട്ടത്.
ഒന്നാം അസി. ചെയർമാനായി അലി മുഹമ്മദ് മുറാദും രണ്ടാം അസി. ചെയർമാനായി ഖലീൽ ബിൻ മുഹമ്മദ് അൽ മരീഖിയും സെക്രട്ടറിയായി മുബാറക് ഖലീഫ അൽ ഹാദിയും ട്രഷററായി ഹസൻ മുഹമ്മദ് ജുമുഅയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തഖി മുഹമ്മദ് അൽ ബഹാർന, ഡോ. ഫൈസൽ രിദ അൽ മൂസവി, ഡോ. ഫൗസി അബ്ദുല്ല അമീൻ, ഡോ. മർയം ഇബ്രാഹിം അൽ ഹാജിരി, ഡോ. കൗഥർ മുഹമ്മദ് അൽ ഈദ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
റെഡ് ക്രസന്റിന്റെ 17 ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനായി അവരോധിതനായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫക്ക് റെഡ്ക്രസന്റിന്റെ ആശംസകൾ അസി. ചെയർമാൻ അലി മുഹമ്മദ് മുറാദ് നേർന്നു.
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ റെഡ്ക്രസന്റിന് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
1969 മുതൽ 2018 വരെ തുടർച്ചയായി അദ്ദേഹത്തിന്റെ പിതാവായ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫയാണ് റെഡ് ക്രസന്റിന് നേതൃത്വം നൽകിയിരുന്നതെന്ന കാര്യവും അനുസ്മരിച്ചു.
പിന്നീട് 2018 മുതൽ 2023 വരെ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും സൊസൈറ്റിക്ക് നേതൃത്വം നൽകി. റെഡ്ക്രസന്റിന്റെ പ്രവർത്തനം സജീവമായി തുടരുന്നതിനുള്ള ചർച്ചകളും യോഗത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.