അബൂദബി: ഐഷ മുഹമ്മദ് മഷീത് അൽ മസ്റൂഇ എന്ന ഇമറാത്തി ബാലികക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ആഘോഷ ദിനമായിരുന്നു ഇന്നലെ. ദേശീയദിനത്തിൽ അവളുടെ വീട്ടിൽവന്ന വലിയ അതിഥി മറ്റാരുമല്ല, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആയിരുന്നു.
ശൈഖ് മുഹമ്മദ് വീട്ടിലെത്തി ഹസ്തദാനം നൽകുകയും നെറുകയിൽ ചുംബിക്കുകയും ഒപ്പം നടക്കുകയും ചെയ്തതിെൻറ കാരണമറിയുേമ്പാഴാണ് ഇമറാത്തിലെ ഭരണാധികാരികൾ ജനങ്ങളുടെ വികാരങ്ങളെ എത്രമാത്രം മാനിക്കുന്നുവെന്നും ജനം അവരെ എന്തുകൊണ്ട് ഇത്രമാത്രം സ്നേഹിക്കുന്നു എന്നും ബോധ്യപ്പെടുക.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരെൻറ സന്ദർശനത്തിനിടെ ഒരുക്കിയ ഔദ്യോഗിക സ്വീകരണവേളയിൽ െഎഷ ശൈഖ് മുഹമ്മദിനെ ഹസ്തദാനം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, തിരക്കിനിടെ അതു സാധിച്ചില്ല. പിന്നീട് ആ ചടങ്ങിെൻറ വിഡിയോ കാണവേ െഎഷയുടെ ഹസ്തദാന ശ്രമം ശ്രദ്ധയിൽപ്പെട്ട ശൈഖ് ഉടനെ ആ കുഞ്ഞിനെ സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു. ദേശീയ ദിനാഘോഷ തിരക്കുകൾക്കിടയിലാണ് ഇൗ കുഞ്ഞിെൻറ ആഗ്രഹം സഫലീകരിക്കാൻ ശൈഖ് മുഹമ്മദ് വലിയ മനസ്സ് കാണിച്ചത്.
اجمل مقطع ممكن تشوفه اليوم#اليوم_الوطني_الاماراتي_48 pic.twitter.com/C3cqLUTib4
— سَ (@7XFIl) December 2, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.