ഇന്ത്യയിലെ പെട്രോ കെമിക്കൽ കോംപ്ലക്​സിൽ  അഡ്​നോക്കും അരാംകോയും നിക്ഷേപമിറക്കുന്നു 

ദുബൈ​/ന്യൂഡൽഹി:  മഹാരാഷ്​ട്രയിലെ രത്​നഗിരിയിൽ ആരംഭിക്കുന്ന റിഫൈനറി^പെട്രോ കെമിക്കൽ കോംപ്ലക്​സിൽ അബൂദബി നാഷനൽ ഒായിൽ കമ്പനി (അഡ്​നോക്്​), സൗദി അരാംകോ എന്നിവ മുതൽ മുടക്കും. ഡൽഹിയിൽ നടന്ന ചടങ്ങിൽ 16 1ബില്യൻ ചെലവു വരുന്ന പദ്ധതി സംബന്ധിച്ച ധാരണയിൽ അഡ്​നോക്^അരാംകോ പ്രതിനിധികൾ ഒപ്പുവെച്ചു. രത്​നഗിരി ​റിഫൈനറി ആൻറ്​ പെട്രോകെമിക്കൽസ്​ ലിമിറ്റഡ്​ എന്ന സംരംഭത്തി​​​െൻറ 50 ശതമാനം ഒാഹരി ഇരു സ്​ഥാപനങ്ങൾക്കും ചേർന്നാവും. ബാക്കി ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, ഭാരത്​ പെട്രോളിയം, ഹിന്ദുസ്​താൻ പെട്രോളിയം എന്നിവയുടെ കൂട്ടായ്​മക്കും.  യു.എ.ഇ വിദേശകാര്യ^അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാ​​​െൻറ ഇന്ത്യ സന്ദർശനത്തി​​​െൻറ ഭാഗമായാണ്​ ഇൗ ധാരണ ഒപ്പുവെക്കപ്പെട്ടത്​. പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാനും സംബന്ധിച്ചു.  യു.എ.ഇയും സൗദിയും ഇന്ത്യയുമായുള്ളബന്ധം കൂടുതൽ ശക്​തിപ്പെടാൻ ഇത്​ വഴിയൊരുക്കുമെന്ന്​ ശൈഖ്​ അബ്​ദുല്ല അഭിപ്രായപ്പെട്ടു. 

Tags:    
News Summary - sheikh abdullah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.