ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുമായി ശശി തരൂർ സംവദിക്കുന്നു
Posted On
date_range Updated On
date_range വിദ്യാർഥികളുമായി സംവദിച്ച് ശശി തരൂർ
ഷാർജ: 1200ഓളം വിദ്യാർഥികളുമായി സംവദിച്ച് ശശി തരൂർ എം.പി. ഷാർജ ഇന്ത്യൻ സ്കൂളിലെ സീനിയർ ഗ്രേഡ് വിദ്യാർഥികളുമായാണ് എം.പിയുടെ സംവാദം നടന്നത്. ആധുനിക വിദ്യാഭ്യാസം, ലക്ഷ്യക്രമീകരണം തുടങ്ങിയവയെ കുറിച്ചെല്ലാം അദ്ദേഹം കുട്ടികൾക്ക് ഉപദേശം നൽകി.
മാറിക്കൊണ്ടിരിക്കുന്ന കോർപറേറ്റ് ശൈലികൾ, ബിസിനസ് നവീകരണം, സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയവയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.