Posted On
date_range Updated On
date_range ഷാർജ-സത്വ ബസ് സർവിസ് ഇന്ന് മുതൽ
ദുബൈ: ഷാർജയിലെ റോളയിൽ നിന്ന് ദുബൈ അൽ സത്വയിലേക്കുള്ള ഇന്റർസിറ്റി ബസ് സർവിസ് ഒക്ടോബർ 28 മുതൽ പുനരാരംഭിക്കുമെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു. ഓരോ അര മണിക്കൂർ ഇട വിട്ടും ഇ 304 റൂട്ടിലായിരിക്കും ബസ് ഉണ്ടാകുക. ഷാർജക്കും ദുബൈക്കും ഇടയിൽ സുസ്ഥിരമായ പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എസ്.ആർ.ടി.എ സമൂഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.