വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം; മുന്നറിയിപ്പുമായി ഷാർജ പൊലീസ്

ഷാർജ: വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാത്തതിനെത്തുടർന്ന് 2025ൽ ഒരു മരണവും 14 പരിക്കുകളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഷാർജ പൊലീസ്. പരിക്കേറ്റവരിൽ രണ്ടാളുടെ നില ഗുരുതരമായിരുന്നു. 2025ൽ ഷാർജയിലുണ്ടായ ആകെ 426 വാഹനാപകടങ്ങളിൽ 366 എണ്ണവും ഷാർജ സിറ്റിയിലാണ് സംഭവിച്ചത്.

റോഡിൽ തൊട്ടുമുന്നിലെ വാഹനവുമായി ആവശ്യത്തിന് അകലം പാലിക്കാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ട്രാഫിക് കാമറ നിരീക്ഷണത്തിലൂടെ ഷാർജ പൊലീസ് പുറത്തുവിട്ടു. ഒരു ഡെലിവറി ബൈക്ക് മുന്നിലെ കാറിൽ ഇടിച്ചു തെറിച്ചു വീഴുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെച്ചാണ് ബോധവൽക്കരണ കാമ്പയിൻ ശക്തമാക്കിയത്.

അമിതവേഗതയിൽ സഞ്ചരിക്കുമ്പോൾ വാഹനം പെട്ടെന്ന് നിർത്താൻ കൂടുതൽ ദൂരവും സമയവും ആവശ്യമാണ്. മുന്നിലെ വാഹനവുമായി മതിയായ അകലം പാലിക്കുന്നത് പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളോട് പ്രതികരിക്കാനും സുരക്ഷിതമായി ബ്രേക്ക് ചെയ്യാനും ഡ്രൈവർമാർക്ക് സാവകാശം നൽകുമെന്നും പോലീസ് ഓർമിപ്പിക്കുന്നു.

Tags:    
News Summary - Sharjah Police warns drivers to maintain a safe distance between vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.