ഷാര്‍ജ: ഷാര്‍ജ നഗരസഭയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെൻററുകള്‍ക്ക് ഞായറു ം തിങ്കളും വിശ്രമില്ലായിരുന്നു. പ്രദേശവാസികളുടെ എല്ലാപരാതികളും സ്വീകരിക്കുകയും ഉചിതമായ പരിഹാരം യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കുകയും ചെയ്താണ് നഗരസഭ മാതൃകയായത്. വിവിധ പ്രദേശങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുവാനായി 250 ടാങ്കറുകളാണ് രംഗത്തെത്തിയത്. ഇവയുടെ പ്രവര്‍ത്തനം വിലയിരുത്തുവാനും ക്രിയാത്മകമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുവാനും നഗരസഭയുടെ ഉന്നതോദ്യോഗസ്ഥന്മാരും സജീവമായിരുന്നു. നഗരസഭയും പൊലീസും കൈകോര്‍ത്തുനടത്തിയ നീക്കത്തെ തുടര്‍ന്ന് യാത്രാ തടസങ്ങള്‍ക്ക് ഉടനടി പരിഹാരമായി.
പൊതുജനങ്ങളുമായുള്ള ആശയവിനിമയങ്ങളും സുഗമമായ ഗതാഗതവും ഉറപ്പുവരുത്തുന്നതിനും, പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന സുരക്ഷയും സൗകര്യവും ലഭ്യമാക്കുന്നതിനും, നഗരസൗന്ദര്യം നിലനിര്‍ത്താനും സീസണിെൻറ തുടക്കം മുതല്‍ തന്നെ മുനിസിപ്പാലിറ്റി സംയോജിത പദ്ധതി വികസിപ്പിച്ചിരുന്നു. വെള്ളം ഒഴുകി പോകുന്നതിനുള്ള ഓടകളിലെ തടസങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നീക്കം ചെയ്തിരുന്നു. 1900 ലോഡ് വെള്ളമാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് ഞായറാഴ്ച നീക്കം ചെയ്തതെന്ന് നഗരസഭ ഡയറക്ടര്‍ ഡോ. താബിത് ബിന്‍ സലീം അല്‍ താരിഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.