ഷാർജ: പൊതുഗതാഗതം നവീകരിക്കുന്നതിെൻറ ഭാഗമായി ഷാർജയിൽ ശീതികരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുറന്നു. ഏറ്റവും തിരക്ക് കൂടിയ മേഖലകളിൽ 28 കേന്ദ്രങ്ങളാണ് ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങിയത്. കത്തുന്ന സൂര്യനിൽ നിന്ന് തന്നെ ഉൗർജ്ജം ശേഖരിച്ചായിരിക്കും ഇതിലെ ശീതികരണികൾ പ്രവർത്തിക്കുക. 15പേർക്ക് സുഖമായി ഇതിനകത്ത് ബസ് കാത്തിരിക്കാം. രാവിലെ ആറുമണിക്ക് തുറക്കുകയും രാത്രി 12 മണിക്ക് താനെ അടയുകയും ചെയ്യുന്ന രീതിയിലാണ് ഇലക്േട്രാണിക്സ് വാതിലുകൾ തീർത്തിരിക്കുന്നത്. ഷാർജയിലെ പൊതുഗതാഗത മേഖലയെ ആശ്രയിക്കുന്നവർക്ക് മികച്ച സേവനം നൽകുവാനും, കാർബൺ പ്രസരണം തീർത്തും ഒഴിവാക്കിയുള്ള സുഖസൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടുള്ള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൾ ഖാസിമിയുടെ കാഴ്ച്ചപാടാണ് ഇത്തരം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ.
ഷാർജയിലെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളെ േപ്രാത്സാഹിപ്പിക്കുന്നതിനും അത് മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യാനും ഷാർജ അർബൻ പ്ലാനിംഗ് കൗൺസിൽ തുടർച്ചയായി ശ്രമിക്കുന്നു. ഈ പരിശ്രമങ്ങൾ നിലവിലുള്ള ജനവാസികളുടെയും ഭാവി തലമുറകളുടെയും ക്ഷേമത്തെ സഹായിക്കുന്നു. എമിറേറ്റിനെ ഏറ്റവും വിശിഷ്ടവും അന്താരാഷ്ട്ര നിലവാരത്തിനനുസൃതമായി സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒരു അഭിലഷണീയ സ്ഥലമായി ഉയർത്താനുള്ള സുസ്ഥിരമായ അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നതായി വകുപ്പ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ ആൽ ഖാസിമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.