ഷാർജ: ഷാർജയിലെ ഏറ്റവും തിരക്കേറിയ പാതയായ അൽ ഇത്തിഹാദ് റോഡിൽ ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. സഫീർമാളിന് സമീപത്ത് വെച്ചാണ് സംഭവം. സംഭവ സമയം ബസിൽ ൈഡ്രവർ മാത്രമെ ഉണ്ടായിരുന്നുള്ളു. ജോലിക്കാരെ ഇറക്കിയ ശേഷം തിരിച്ച് പോകുകയായിരുന്നു ബസ് എന്നാണ് സൂചന. പിൻവശത്ത് തീപിടിച്ചത് അറിഞ്ഞ ൈഡ്രവർ ഉടനെ തന്നെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തീ എൻജിനിലേക്ക് പടർന്ന ഉടനെ പൊട്ടിതെറിച്ചു. സിവിൽഡിഫൻസ് എത്തിയാണ് തീ അണച്ചത്. ആർക്കും പരിക്കില്ല, അപകട കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.