Posted On
date_range Updated On
date_range 40 കുഞ്ഞുങ്ങളുടെ കവിതാ പുസ്തകം പ്രകാശനം ചെയ്തു
ഷാർജ: ദുബൈ ഒാക്സ്ഫഡ് സ്കൂളിലെ 40 വിദ്യാർഥികൾ രചിച്ച കവിതകളുടെ സമാഹാരം ‘മിറാക് കി’ സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ശൈഖ് ബിലാൽ അൽ ബുദൂർ പ്രകാശനം ചെയ്തു. ചിരന്തന പ്രസിദ്ധീകരിക്കുന്ന 33ാമത് കവിതാസമാഹാരമാണിത്. ഓക്സ്ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ ദീപ വിനോദ് ഏറ്റുവാങ്ങി. ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് ആൽ മക്തൂം, നോളജ് ഫൗഡേഷൻ മീഡിയ ഹെഡ് മുഹമ്മദ് ഹുസൈൻ, നിസാർ സഈദ്, ഇസ്മയിൽ മേലടി, കാസിം ഉടുമ്പുന്തല, ഓക്സ്ഫോർഡ് സ്കൂളിലെ അധ്യാപകരായ വിബ, ഉഷ ഷിനോജ്, ജിൻസാഷ് പൊന്നത്ത്, പ്രീതി മനോജ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കവിതാപാരായണവും നടന്നു. ചിരന്തന ജനറൽ സെക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ട്രഷറർ ടി.പി. അശറഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.