ഷാര്‍ജ: ഷാര്‍ജ ബിനാലെയുടെ 14ാം അധ്യായത്തിന് വ്യാഴാഴ്ച തിരശ്ശീല ഉയരും. ഷാര്‍ജയിലും ഉപന ഗരങ്ങളിലും ഉമ്മുല്‍ഖുവൈനിലുമായി നടക്കുന്ന ബിനാലെയുടെ ഉദ്ഘാടനം ഷാര്‍ജ കോര്‍ണിഷി ലെ അല്‍ മാരിജ ചത്വരത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി നിര്‍വഹിക്കും.
ഷാര്‍ജ ആര്‍ട്ട് സ്ക്വയര്‍, കാലിഗ്രഫി സ്ക്വയര്‍, അല്‍ മാരീജ, കല്‍ബ, ഖോര്കാക്കന്, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലാണ് ബിനാലെ നടക്കുന്നത്. ഉദ്ഘാടന ദിവസം രാവിലെ 10.30 മുതല്‍ ഉച്ച 12.30 വരെ ഫിലിപ്പീന്‍സ് ചലച്ചിത്ര സംവിധായകന് കിദ്ലത് തഹിമിക് സംവിധാനം ചെയ്ത, 1977ല്‍ പുറത്തിറങ്ങിയ ഫിലിപൈന്‍ ചലച്ചിത്രമായ 'മാബാബങ്കോങ് ബംഗ്ങ്കോട്ട് അല്ലെങ്കില്‍ പെര്‍ഫ്യൂംഡ് നൈറ്റ്മേയര്' അരങ്ങേറും.
ഷാര്‍ജ കോര്‍ണിഷിലെ മിറാജ് സിറ്റി സിനിമയാണ് വേദി. യുവ ടാക്സി ഡ്രൈവറും അയാളുടെ ബഹിരാകാശ സ്വപ്നവും പറയുന്ന സിനിമ അക്കാലത്ത് നിരവധി പുരസ്കാരങ്ങള്‍ വാരി കൂട്ടിയിട്ടുണ്ട്. 11 വരെ നീളുന്ന ബിനാലെയില്‍ കല്‍ബയിലെ ഐസ് ഫാക്ടറി നിരവധി ആവിഷ്കാരങ്ങള്‍ക്ക് വേദിയാവുന്നുണ്ട്. ഒരുപറ്റം ചിത്രകാരന്മാരുടെ കലാവൈഭവത്തിലൂടെയാണ് ഈ ചുവരുകള്‍ക്ക് ചിറകുകള് മുളച്ചത്. കല്‍ബയുടെ കലാകാരിയായ ആമീന ഹസനാണ് ഇതിന് തുടക്കമിട്ടത്. ഇന്ന് വരുന്നവരുടെയും പോകുന്നവരുടെയും ഭാവനകള്‍ ഈ ചുവരില്‍ ജീവന് വെക്കുന്നു. ഉമ്മുല്‍ഖുവൈനില്‍ വര്‍ഷങ്ങളായി ഉപേഷിക്കപ്പെട്ട് കിടക്കുന്ന സോവിയറ്റ് യൂണിയെൻറ ചരക്ക് വിമാനവും ബിനാലെക്ക് വേദിയാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.