Posted On
date_range Updated On
date_range കാഞ്ഞങ്ങാട് സ്വദേശി ഷാർജയിൽ വാഹനമിടിച്ച് മരിച്ചു
ഷാർജ: കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ഷാർജയിൽ വാഹനം തട്ടി മരണപ്പെട്ടു. മീനാപ്പീസ് മദ്റസക്ക് സമീപം താമസിക്കുന്ന ചെരക്കാടത്ത് മുഹമ്മദിെൻറ മകൻ ജാഫർ (28 ) ആണ് മരിച്ചത്. സെപ്റ്റംബർ 18ന് വൈകിട്ടാണ് ഷാർജയിൽ വെച്ച് റോഡ് മുറിച്ച് കടക്കവെ പാക്കിസ്താൻ സ്വദേശി ഓടിച്ച വാഹനം ഇടിച്ചത്. ഷാർജ അൽ ഖാസിമി ആശുപത്രിയിലായിരുന്നു മരണം. സജയിൽ ബന്ധുവിെൻറ ബുർത്തുകാൽ ഓറഞ്ച് സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ജാഫർ പിതാവിന് സുഖമില്ലാത്തതിനാൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. നാട്ടിൽ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. കുഞ്ഞാമിനയാണ് മാതാവ്. സഹോദരങ്ങൾ:ഹൈദർ (അജ്മാൻ) ഹാജറ, ആയിശ, സൗദ ,സാബിറ, റാഷിദ . മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.