ഷാർജ: ദൂരസ്ഥലങ്ങളിൽ നിന്ന് ഷാർജയിലേക്ക് വരുന്നവരുടെ മനസിനെ അലട്ടുന്ന ഒന്നുണ്ട്, അവിടെ എത്തിയാൽ പാർക്കിങ് കിട്ടുമോ, കറങ്ങേണ്ടി വരുമോ, എത്തിയ ഉടനെ വാഹനം നിറുത്തി ചെയ്യണ്ട കാര്യങ്ങൾ ചെയ്ത് തീർത്ത് നേരത്തിന് തിരിച്ച് പോരാനാകുമോ തുടങ്ങിയ വേവലാതികൾ. അതിന് ശാശ്വത പരിഹാരമൊരുക്കുകയാണ് ഷാർജ നഗരസഭ.
ഒരു മണിക്കൂർ മുമ്പ് തന്നെ വാഹനം പാർക്ക് ചെയ്യുവാനുള്ള സ്ഥലം റിസർവ് ചെയ്യുവാനുള്ള സൗകര്യമാണ് ഷാർജയിൽ വരാൻ പോകുന്നത്. ലളിതമായ എസ്.എം.എസിലൂടെയാണ് സൗകര്യം ലഭ്യമാകുക. ഡു, ഇത്തിസലാത്ത് ഉപയോക്താക്കൾക്ക് സൗകര്യം ഉപയോഗപ്പെടുത്താം. SHJ എന്ന് എഴുതിയതിന് ശേഷം സ്പേസ് വാഹനത്തിെൻറ പ്ലേറ്റ് നമ്പർ സ്പേസ് എത്ര മണിക്കൂറാണ് വാഹനം നിറുത്തണ്ടത് എന്നത് പൂർത്തിയാക്കിയതിന് ശേഷം 5566 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയാണ് വേണ്ടത്.
38 ഫിൽസ് ഇതിന് ചിലവ് വരും. സന്ദേശം അയക്കുന്നവരുടെ മൊബൈലിൽ പാർക്കിങിന് ആവശ്യമായ പണം ഉണ്ടായിരിക്കണം. പാർക്കിങ് ബുക്ക് ചെയ്തവരുടെ മൊബൈലിലേക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശമെത്തും.
10 മിനുട്ട് മുമ്പ് ഒരോർമപ്പെടുത്തൽ കൂടി മൊബൈൽ വഴി ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.