ഷാർജ: കഥാകാരൻ പൂർണമായി സാത്വികനായിരിക്കേണ്ട ആവശ്യമില്ലെന്നും ഹൃദയത്തിൽ രഹസ്യമായി ധാർഷ്ട്യം സൂക്ഷിക്കണമെന്നും ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മലയാളിയുമായ മനു ജോസഫ് പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ സ്കൂൾ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കഥകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ലെങ്കിലും കഥ പറയുക എന്നത് വളരെ പ്രയാസകരമായ സംഗതിയാണ്. ഒരു എഴുത്തുകാരനും വായക്കാരനെ പൂർണമായി മനസ്സിലാക്കേണ്ടതില്ല. അവ ർക്കു വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യേണ്ടതില്ലെന്നും ഇത്തരത്തിൽ ലോകത്തെ മുഴുവന് അനുനയിപ്പിക്കാൻ ഒരു എഴുത്തുകാരനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തമേഖലകളായ പത്രപ്രവർത്തനത്തിലെയും സാഹിത്യരചനയിലെയും എഴുത്ത് ശൈലികൾ തികച്ചും വ്യത്യസ്തമാണ്.
പുതിയ പുസ്തകമായ ‘മിസ് ലൈല ആംഡ് ആൻഡ് ഡേഞ്ചേഴ്‌സ്’ എന്ന പുസ്തകത്തിലെ കേന്ദ്ര കഥാപാത്രമായ ‘ലൈല’ ശക്തമായ സ്ത്രീത്വത്തിെൻറ പ്രതീകമാണ് . ലോകത്തിന്‍െറ പല ഭാഗങ്ങളിലും സ്ത്രീകൾ അടിച്ചമർത്തപ്പെട്ടപ്പോഴൊക്കെ പുരുഷത്വത്തെ അനുകരിക്കാനുള്ള ആഹ്വാനങ്ങൾ ആണ് മുഴങ്ങിയിട്ടുള്ളത്. തെൻറ കഥാപാത്രമായ ലൈല ഇത്തരം ഫെമിനിസ്റ്റ് ചിന്തകളെ പരിഹാസത്തോടെയാണ് കാണുന്നതെന്നും മനു പറഞ്ഞു.
2012-ൽ പ്രസിദ്ധീകരിച്ച ‘ദി ഇല്ലിസിറ്റ് ഹാപ്പിനെസ്സ് ഓഫ് അദർ പീപ്പിൾ’ എന്ന നോവൽ സ്വന്തം ബാല്യ-കൗമാര കാലത്തെ ഓർമിപ്പിക്കുന്നതാണ്. ബാല്യകാലം ചെ ലവഴിച്ച ചെന്നൈയിൽ കണക്കിൽ 95 % മാർക് നേടിയ സഹപാഠിയുടെ പിതാവ് ബാക്കി അഞ്ചു ശതമാനം വിലകൊടുത്തു വാങ്ങാൻ അഞ്ചു രൂപ കൊടുത്തതും 75 % മാർക്ക് നേടിയ തന്നിൽ മറ്റുള്ളവർ പ്രതീക്ഷ കൈവിട്ടിരുന്നതും ഒാര്‍മിച്ച അദ്ദേഹം, ഇന്ന് ആ സാഹചര്യങ്ങൾക്കു മാറ്റം വന്നിട്ടുണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.