ശക്തി തിയറ്റേഴ്സ് നാദിസിയ മേഖല കമ്മിറ്റി സംഘടിപ്പിച്ച നാദസിയോത്സവം കേരള സോഷ്യല് സെന്റര് പ്രസിഡന്റ് എ.കെ. ബീരാന്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ശക്തി തിയറ്റേഴ്സ് നാദസിയോത്സവം
അബൂദബി: ശക്തി തിയറ്റേഴ്സ് നാദിസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില് നാദസിയോത്സവം 2024 കേരള സോഷ്യല് സെന്ററില് നടന്നു.
ശക്തി മേഖല പ്രസിഡന്റ് ടി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. കേരള സോഷ്യല് സെന്റര് പ്രസിഡന്റ് എ.കെ. ബീരാന്കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡന്റ് കെ.വി. ബഷീര്, ശക്തി തിയറ്റേഴ്സ് അബൂദബി ആക്ടിങ് സെക്രട്ടറി നികേഷ് വലിയവളപ്പില്, മേഖല വനിത വേദി ജോയന്റ് കണ്വീനര് ജിഷ ഗഫൂര്, മേഖല ബാലസംഘം പ്രസിഡന്റ് മെഹ്റിന് റഷീദ്, മേഖല സെക്രട്ടറി ദിലീഷ്, മേഖല ട്രഷറര് ടി.കെ. ജയന് സംസാരിച്ചു. തുടര്ന്ന് ശക്തി പ്രവര്ത്തകരുടെ കലാപരിപാടികള് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.