അബൂദബി: അബൂദബി സുസ്ഥിരത വാരാചരണത്തോടനുബന്ധിച്ച് അഡ്നെക്കിൽ നടക്കുന്ന പ്രദർശന പവലിയനുകൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു. സുസ്ഥിര^നിർദോഷ ഉൗർജം ഉൽപാദിപ്പിക്കാനുള്ള അത്യാധുനിക കണ്ടുപിടിത്തങ്ങളും ബദൽ മാർഗങ്ങളും നിരവധി ഉദ്യോഗസ്ഥരും പ്രതിനിധികളും ശൈഖ് മുഹമ്മദിന് വിശദീകരിച്ചുനൽകി. സുസ്ഥിര^നിർദോഷ ഉൗർജസ്രോതസ്സുകൾ വികസിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനും ചിന്തകർക്കും വിദഗ്ധർക്കും ഏറ്റവും മികച്ച ഇടമാണ് അബൂദബി സുസ്ഥിരത വാരാചരണമെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ പ്രയത്നങ്ങളെയും ആശയങ്ങളെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദുൈബ വ്യോമയാന അതോറിറ്റി ചെയർമാനും എമിറേറ്റ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം, സഹമന്ത്രിയും മസ്ദർ ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽത്താൻ ആൽ ജാബിർ തുടങ്ങിയവർ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.