അബൂദബി: ലുലു എക്സ്ചേഞ്ച് ശാഖകൾ വഴി ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ ( സേവ) വൈദ്യുത, ജല, പാചക വാതക ബില്ലുകൾ അടയ്ക്കാൻ സൗകര്യം. ലുലു എക്സ്ചേഞ്ചിെൻറ യു.എ.ഇയി ലെ 73 ശാഖകളിലും സേവനം ലഭ്യമാണ്.
സേവ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. റാഷിദ് അല്ലിമും ലുലു എക്സ്ചേഞ്ച് എം.ഡി അദീബ് അഹമ്മദും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. സേവയുമായുള്ള ലുലു എക്സ്ചേഞ്ചിെൻറ സഹകരണം സേവനം കൂടുതൽ എളുപ്പമാക്കുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്നത് സേവയുടെ രീതിയാണ്. ലുലു എക്സ്ചേഞ്ച് ഗ്രൂപ്പുമായി സഹകരിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യതയോടെ മനസിലാക്കി സേവനങ്ങൾ നൽകാൻ കഴിയുമെന്ന് റാഷിദ് അല്ലിം പറഞ്ഞു. വിദേശനാണ്യ വിനിമയത്തിന് പുറമെ എ.ഡി.ഡി.സി, ഇത്തിസലാത്ത്, ഡിങ് ഇസിടോപ്, വാറ്റ് എന്നിവയുടെ സേവനങ്ങളെല്ലാം ലുലു എക്സ്ചേഞ്ചിൽ ലഭ്യമാക്കുന്നുണ്ട്.
ലുലു മണി ആപ്പ് വഴി ഏറെ സുതാര്യമായി പണമയക്കാനും സൗകര്യമുണ്ട്. ഇൻസ്റ്റൻറ് ഓൺലൈൻ ഇടപാടുകൾ, പേയ്മെൻറ് ട്രാക്കിംഗ്, റേറ്റ് അലർട്ട് എന്നിവയെല്ലാം ആപ്പിെൻറ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.