ദുബൈ: ഫാഷിസം എന്ന അപകടം കേരളത്തിലും എത്തിയതിന്‍െറ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നതെന്ന് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍. ദേശീയ ഗാനത്തെ ദേശീയതയുമായി ബന്ധിപ്പിച്ച് സംവിധായകന്‍ കമലിനെതിരായ നീക്കം മുതല്‍ എം.ടിവാസുദേവന്‍ നായര്‍ക്കെതിരായ വിമര്‍ശനം വരെ ഇതിന്‍െറ തെളിവുകളാണ്. ഞങ്ങള്‍ക്ക് അനുകൂലമല്ളെങ്കില്‍ നിങ്ങള്‍ സംസാരിക്കരുത് എന്നു പറയുന്നതാണ് ഫാഷിസം. അതിന്‍െറ ഉദാഹരണങ്ങളാണ് കേരളത്തില്‍ കാണുന്നത്. അതിനെതിരായ ചെറുത്തുനില്‍പ്പാണ് നാം ഇപ്പോള്‍ ആലോചിക്കേണ്ടത്. ഇതിനെ തിരുത്താനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ട്. അടിയന്തരാവസ്ഥയെ പിന്തുണച്ചവരാണ് കേരളീയര്‍. ഇനിയും അടിയന്തരാവസ്ഥ വേണോ എന്നു ചോദിച്ചാല്‍ വേണം എന്ന ഉത്തരം കിട്ടിയേക്കാം. അതിന്‍െറ അപകടം നാം ചൂണ്ടിക്കാട്ടിയേ പറ്റൂവെന്ന് ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സുകുമാര്‍ അഴീക്കോട്, എം.എന്‍.വിജയന്‍, വി.ആര്‍.കൃഷ്ണയ്യര്‍ തുടങ്ങി ധാരാളം ചെറുതും വലുതുമായ ആളുകള്‍ വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ കേരളത്തില്‍ ശബ്ദിക്കാനുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അത്തരക്കാരില്ല. ഇടപെടുന്നവരുടെ എണ്ണവും കുറവാണ്. എം.ടിയെപ്പോലുള്ളവര്‍ സാധാരണ പ്രതികരിക്കാറില്ല.
കഴിഞ്ഞദിവസം അദ്ദേഹം സംസാരിച്ചപ്പോള്‍ അതിരൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. സംസാരിക്കുന്നവരെ നിശബ്ദരാക്കുകയും തങ്ങള്‍ പറയുന്നത് ശരിയാണെന്ന് ധാരണ പരത്തുകയും ഫാഷിസ്റ്റ് രീതിയാണ്.
യോഗ പഠിപ്പിക്കുന്നതിന് എതിരല്ല. എന്നാല്‍ യോഗ വേണ്ടാത്തവര്‍ക്ക് അത് അനുവദിച്ചു കൊടുക്കാനുള്ള മനസ്സുണ്ടാകണം. ഇടതുപക്ഷ സര്‍ക്കാരിന്‍െറ തെറ്റുകളോ പോരായ്മകളോ ചൂണ്ടിക്കാട്ടുമ്പോള്‍ തിരുത്താനും അനുകൂലമായി പ്രതികരിക്കാനും ഭരണകൂടം തയാറാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് വിഷയത്തില്‍ മാത്രമല്ല മനുഷ്യവകാശം, മാവോവാദി ഏറ്റുമുട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത് പൊതു സമൂഹത്തിന്‍െറ ഉത്തരവാദിത്തമാണ്. അത് ശ്രദ്ധയില്‍പെടുമ്പോള്‍ ഭരണകൂടത്തിന്‍െറ ഭാഗത്ത് നിന്ന് തിരുത്തുണ്ടാകണം.
കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ വിലക്ക്. അഞ്ചുമാസമായിട്ടും സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല.
അഭിഭാഷകരെ നിയന്ത്രിക്കാന്‍ കോടതിക്കാണ് സാധിക്കുക. അതിന് ജഡ്ജിമാര്‍ തയാറാവാത്തതാണ് സ്ഥിതി വഷളാക്കിയതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.