അൽഐൻ : യു.എ.ഇയിലെ സ്കൂളുകൾ വെള്ളിയാഴ്ച മുതൽ ശൈത്യകാല അവധിക്കായി അടക്കുന്നു. ഏഷ്യൻ പാഠ്യപദ്ധതി പ്രകാരമുള്ള സ്കൂളുകൾക്ക് മൂന്ന് ആഴ്ചയുടെ അവധിക്കുശേഷം ജനുവരി അഞ്ചിനും യു.എ.ഇ വിദ്യാഭ്യാസ പാഠ്യപദ്ധതിക്ക് കീഴിലെ സ്കൂളുകളും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളും നാലാഴ്ചക്ക് ശേഷം ജനുവരി 12 നുമാണ് തുറന്ന് പ്രവർത്തിക്കുക. ക്രിസ്മസും 2020 പുതുവത്സര ദിനാഘോഷവും നാട്ടിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കഴിയും. എന്നാൽ, അധ്യാപകർക്കും ഇതര സ്കൂൾ ജീവനക്കാർക്കും രണ്ടാഴ്ചയാണ് അവധിയുള്ളത്.
അധ്യാപകർക്കുള്ള പരിശീലനപരിപാടികളാണ് ഒരാഴ്ച സ്കൂളുകളിൽ. ഏഷ്യൻ സ്കൂളുകളുടെ രണ്ടാം പാദത്തിെൻറയും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യപാദത്തിെൻറയും അവസാനമാണ് വ്യാഴാഴ്ച. ഈ പാദത്തിലാണ് കലാകായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷപരിപാടികളുമൊക്കെ നടക്കാറുള്ളത്. ശൈത്യകാല അവധിക്കുശേഷം ജനുവരി ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ മൂന്നാംപാദത്തിന് ആരംഭമാകും. ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ വാർഷികപരീക്ഷകൾ നടക്കുന്നത് ഈ പാദത്തിലാണ്. ഇതോടെ വിദ്യാർഥികൾ പൂർണമായും പഠനപ്രവർത്തനങ്ങളിൽ മുഴുകും. അവധിക്കാലം ആഘോഷിക്കാൻ നാട്ടിൽ പോകണമെന്നാഗ്രഹിക്കുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നം, എല്ലാ അവധികാലത്തെയും പോലെ ഉയർന്ന വിമാനയാത്ര നിരക്കുതന്നെ. ഈ അവധിക്കാലത്ത് നാട്ടിൽപോയി വരണമെങ്കിൽ ഇപ്പോൾ നൽകേണ്ട ടിക്കറ്റ് നിരക്ക് 2300 ദിർഹമിനടുത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.