Posted On
date_range Updated On
date_range റമദാനിൽ സ്കൂൾ സമയം അഞ്ചു മണിക്കൂറിൽ കൂടരുത്
ദുബൈ: എമിറേറ്ററിലെ സ്കൂളുകളിൽ റമദാനിൽ ക്ലാസ് സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് വൈജ്ഞാനിക, മാനവവിഭവ ശേഷി വകുപ്പ് (കെ.എച്ച്.ഡി.എ). അടുത്ത ആഴ്ച റമദാൻ വ്രതം ആരംഭിക്കാനിരിക്കെയാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സ്കൂളുകൾ രക്ഷിതാക്കളുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും കൃത്യമായ പ്രവൃത്തി സമയം നിർണയിക്കുക. ചില സ്കൂളുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെയാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിൽ നിലവിലെ സമയക്രമം തുടരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.