അബൂദബി: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതമായ സ്‌കൂള്‍ പ്രവേശനവും സുഗമമായ ഗതാഗതവും ഉറപ്പാക്കാന്‍ സമഗ്രമായ സുരക്ഷാ, ബോധവല്‍കരണ പദ്ധതികളുമായി അബൂദബി പൊലീസ്. തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അബൂദബി പൊലീസ് ആശംസകളും നേര്‍ന്നു.
വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഭരണനിര്‍വഹണ വിഭാഗം തുടങ്ങിയവരെ ഉള്‍പ്പെടുത്തി അബൂദബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. മയക്കുമരുന്ന് ഉപയോഗവും അതിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന ആഘാതങ്ങളും വിശദീകരിക്കുന്ന ബോധവല്‍കരണ ക്ലാസുകളും വര്‍ക്ക്ഷോപ്പുകളും ഇതിന്‍റെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.