സായിദ്​ സസ്​റ്റെയ്​നബിലിറ്റി പുരസ്​കാര​ ​വിജയികളെ പ്രഖ്യാപിച്ചു

അബൂദബി: ഇൗ വർഷത്തെ ശൈഖ്​ സായിദ്​ സസ്​റ്റെയ്​നബിലിറ്റി പുരസ്​കാര​ ജേതാക്കളെ പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം, വെള്ളം, ഉൗർജം, ഗ്ലോബൽ ഹൈസ്​കൂൾ എന്നീ അഞ്ച്​ വിഭാഗങ്ങളിലാണ്​ പുരസ്​കാരം. 22 ലക്ഷം ദിർഹം വീതമാണ്​ ജേതാക്കൾക്കുള് ള സമ്മാന തുക. ഉൾപ്രദേശങ്ങളിലെ സ്​ത്രീകളുടെ പ്രസവ ശുശ്രൂഷക്കും പ്രസവാനന്തര ചികിത്സക്കും ഉപകരിക്കുന്ന സൗരോർജ സ്യൂട്ട്​സെയ്​സുകൾ വിതരണം ചെയ്യുന്ന ‘വി കെയർ സോളാർ’ പദ്ധതിക്കാണ്​ ആരോഗ്യ വിഭാഗത്തിൽ പുരസ്​കാരം ലഭിച്ചത്​. ഇൗ വിഭാഗത്തി​​​െൻറ അന്തിമ പട്ടികയിൽ ക്ഷയരോഗ നിർണയത്തിനും ചികിത്സക്കുമായി പ്രവർത്തിക്കുന്ന ‘ഒാപറേഷൻ ആശ’ എന്ന ഇന്ത്യൻ സംഘടനയുണ്ടായിരുന്നെങ്കിലും അവസാന പരിഗണനയിൽ പുറത്താവുകയായിരുന്നു.

താൻസാനിയയിലെ മാതൃ^ശിശു പോഷകാഹാര പദ്ധതിയായ ‘സാങ്കു’വിനാണ്​ ഭക്ഷ്യ വിഭാഗം പുരസ്​കാരം. ഉൗർജ വിഭാഗത്തിൽ റുവാണ്ടയിലെ ‘ബിബോക്​സി’നെയാണ്​ തെരഞ്ഞെടുത്തത്​. റുവാണ്ടയിൽ വൈദ്യുതി വിതരണ ശൃംഖലയില്ലാത്ത പ്രദേശങ്ങളിലെ വീടുകളിൽ വെളിച്ചമെത്തിക്കുന്ന ദൗത്യം പരിഗണിച്ചാണ്​ ബിബോക്​സിന്​ പുരസ്​കാരം. മലിനജലം സംസ്​കരിച്ച്​ ജനങ്ങളുടെ ഉപയോഗത്തിന്​ ലഭ്യമാക്കുന്ന ‘ഇക്കോ സോഫ്​റ്റി’നാണ്​ ജല വിഭാഗത്തിലെ സമ്മാനം. സിംഗപ്പൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ‘ഇക്കോസോഫ്​റ്റ്​’ ഇന്ത്യയിലും പദ്ധതി നടപ്പാക്കുന്നുണ്ട്​.

Tags:    
News Summary - sayid sustainibility-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.