ദുബൈ: കുറ്റ്യാടിയിലേയും പരിസര പ്രദേശത്തുകാരുടെയും യു.എ.ഇ കൂട്ടായ്മയായ കുറ്റ്യാടി കൂട്ടായ്മ നാലാം വാർഷിക കുടുംബ സംഗമം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നവാസ് മാസ് റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ റിയാസ്.സി അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ഫാസിർ കോരങ്കോട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പട്ടുറുമാൽ ഫെയിം സഹദ് കൊടിയത്തൂരിെൻറ നേതൃത്വത്തിലെ ഗാനവിരുന്ന്, കുറ്റ്യാടിയിലെ കുടുംബിനികളുടെ പായസ ഫെസ്റ്റ് എന്നിവ ഏറെ മികവുറ്റതായിരുന്നു.
പായസ മത്സരത്തിൽ ഷംന- ലത്തീഫ് വിജയിയായി. ബഷീർ കുളക്കണ്ടത്തിൽ, ജമാൽ കുളക്കണ്ടത്തിൽ എന്നിവരെ കൂട്ടായ്മ ആദരിച്ചു. കെ.പി മുനീറുദ്ദീൻ, റിയാസ് മൗക്കോത്ത്, കെ.പി ഫൈസൽ, നൗഷാദ് കോരങ്കോട്, ഡോ.നജാദ് എന്നിവർ സംസാരിച്ചു. റഹീം തെരുവത്ത്, ഫസൽ കല്ലാറ, റമീസ് വാഴാട്ട്, അനീസ് കെ.പി, വസീം നെല്യോട്ട്, ഫസീം കാപ്പുങ്കര,ദിജിൽ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി. സമ്മാന വിതരണം നവാസ് മാസ്റ്ററും, നജീബ് മലാണ്ടിയും ചേർന്ന് നിർവ്വഹിച്ചു. രക്ഷാധികാരി ആരിഫ് കെ.ഇ സ്വാഗതവും അജ്മൽ പട്ടർ കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.