ദുബൈ: യു.എ.ഇ സഹിഷ്ണുത വർഷം ആചരിക്കുന്ന യു.എ.ഇക്ക് അഭിവാദ്യമോതി സൗദി കലാകാരികള ായ ഉമ്മയുടെയും മകളുടെയും ചിത്രപ്രദർശനം. റീം അൽസുബി, മാതാവ് ദഹാന സലീം എന്നിവരാണ ് സെപ്റ്റംബർ 11 മുതൽ 14 വരെ ദുബൈയിൽ പ്രദർശനം ഒരുക്കുന്നത്. സ്നേഹവും പരസ്പര ബഹുമാനവുമാണ് മനുഷ്യരുടെ ഏറ്റവും മനോഹര ഭാവങ്ങളെന്നും ആദികാലം മുതലേ സംഘർഷങ്ങളും യുദ്ധങ്ങളും മനുഷ്യകുലത്തിൽ നിറയുേമ്പാഴും സ്നേഹത്തിനും പ്രതീക്ഷക്കുമുള്ള അഭിലാഷം എന്നും നാം പങ്കുവെച്ചു പോരുന്നതായും ചിത്രങ്ങളുടെ പ്രചോദനത്തെക്കുറിച്ച് റീം വിശദീകരിച്ചു.
ദുബൈ ജുമൈറയിലെ 2എക്സ്എൽ ഫർണീച്ചർ സ്റ്റോർ ആണ് പ്രദർശനത്തിന് വേദിയാവുക.11ന് വൈകുന്നേരം ആറിന് ഉദ്ഘാടനം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ സൗജന്യമായി പ്രദർശനം കാണാം. 13ന് ഉച്ചക്ക് 2.30 മുതൽ രാത്രി 11 വരെയാണ് പ്രദർശനമെന്ന് 2എക്സ്എൽ മാർക്കറ്റിങ് മേധാവി അമിത് യാദവ് അറിയിച്ചു. ഫോൺ: 050-6975146.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.